AUTO

കേരള മോട്ടോർ വാഹന വകുപ്പ് 65 ടാറ്റ നെക്സൻ ഇവി സ്വന്തമാക്കുന്നു

Newage News

19 Jun 2020

താഗത നിയമപാലനം കർശനമാക്കാൻ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്(എംവിഡി) 65 ടാറ്റ നെക്സൻ ഇവി സ്വന്തമാക്കുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായ 65 സ്ക്വാഡുകളുടെ ഉപയോഗത്തിനു വേണ്ടിയാണു ബാറ്ററിയിൽ ഓടുന്ന നെക്സൻ ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ നിരത്തുകളിൽ ഗതാഗത നിയമങ്ങൾ പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുകയാണു സേഫ് കേരള പദ്ധതിയുടെ ദൗത്യം. കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡി(ഇ ഇ എസ് എൽ)ൽ നിന്നാവും കേരള എം വി ഡി 65 നെക്സൻ ഇ വി പാട്ടവ്യവസ്ഥയിൽ സ്വന്തമാക്കുക. വൈദ്യുത വാഹനങ്ങളുടെ പരിപാലന ചുമതലയും ഇ ഇ എസ് എല്ലിൽ നിക്ഷിപ്തമാവും.

സ്ക്വാഡുകൾക്ക് വൈദ്യുത വാഹനം ലഭിക്കുന്നതോടെ ബാറ്ററി ചാർജ് ചെയ്യാനുള്ള ശൃംഖല വിപുലീകരിക്കാനും പദ്ധതിയുണ്ട്. നെക്സൻ ഇ വി എത്തുന്ന പിന്നാലെ സ്ക്വാഡ് ഓഫിസുകളിൽ ചാർജിങ് കേന്ദ്രവും സജ്ജീകരിക്കും. <span style="">ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് എസ് യു വിയായ നെക്സന്റെ വൈദ്യുത വാഹന പതിപ്പിനു പിൻബലമേകുന്നത് സിപ്ട്രോൺ ഇലക്ട്രിക് ആർക്കിടെക്ചറാണ്. നെക്സൻ ഇവിയിലെ വൈദ്യുത മോട്ടോറിന് 129 ബി എച്ച് പി കരുത്തും 245 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 30.2 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററി പായ്ക്കാണു വാഹനത്തിലുള്ളത്. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ഓടാൻ നെക്സൻ ഇ വി’സാധിക്കുമെന്നാണ് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തിയത്. ബാറ്ററി പായ്ക്കിന് എട്ടു വർഷം അഥവാ 1.60 ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു.

സവിശേഷ ഗ്രാഫിക്സിനും ലിവറിക്കുമൊപ്പം അധിക സൗകര്യങ്ങളും സംവിധാനങ്ങളുമായാവും കേരള എംവിഡിക്കുള്ള നെക്സൻ ഇ വിയുടെ വരവ്. അമിത വേഗക്കാരെ കുടുക്കാനുള്ള റഡാർ സ്പീഡ് സെൻസറും കാമറയുമൊക്കെ വാഹനത്തിലുണ്ടാവും. നാലു പേർക്കു വരെ യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.  മൂന്നു വകഭേദങ്ങളിലാണു നിലവിൽ ടാറ്റ നെക്സൻ ഇവി വിൽപനയ്ക്കുള്ളത്. 13.99 ലക്ഷം രൂപ മുതൽ 15.99 ലക്ഷം രൂപ വരെയാണ് ഇവയുടെ ഷോറൂം വില. അതേസമയം കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നെക്സൻ ഇവിയുടെ ഏതു വകഭേദമാണു തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമല്ല.

നിലവിൽ നെക്സൻ ഇവിക്ക് ഇന്ത്യൻ വിപണിയിൽ എതിരാളികളില്ലെന്ന നേട്ടവുമുണ്ട്. ‘നെക്സൻ ഇ വി’യെ നേരിടാൻ മഹീന്ദ്ര വികസിപ്പിക്കുന്ന ‘ഇ എക്സ് യു വി 300’ പുറത്തിറങ്ങാൻ ഇനിയും ഒരു വർമെങ്കിലുമെടുക്കുമെന്നാണു സൂചന. എം ജി ‘സെഡ് എസ് ഇ വി’യും ഹ്യുണ്ടേയ് ‘കോന ഇലക്ട്രിക്കും’ മാത്രമാണു നിലവിൽ ഇന്ത്യയിൽ ലഭ്യമാവുന്ന വൈദ്യുത എസ് യു വികൾ. 

Content Highlights: Tata Nexon EV fleet to join Kerala Motor Vehicle Department

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story