AUTO

സിപ്ട്രോൺ സാങ്കേതിക വിദ്യയിൽ ടാറ്റയുടെ നെക്‌സോൺ ഇവി വരുന്നു

07 Oct 2019

മുംബൈ: സിപ്ട്രോൺ സാങ്കേതിക വിദ്യയിൽ  ആദ്യത്തെ നെക്‌സോൺ ഇവി അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോർസ്. പേഴ്സണൽ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ 2019-2020സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലാകും പുതിയ ഇലക്ട്രിക് നെക്‌സോൺ വിപണിയിൽ എത്തുക.

പ്രശസ്ത സെലിബ്രിറ്റി ദമ്പതികളായ മിലിന്ദ് സോമൻ, അങ്കിത കോൺവാർ എന്നിവരുമായി ടാറ്റ മോട്ടോർസ്  പുതിയ സിപ്ട്രോൺ സാങ്കേതിക വിദ്യയിൽ നിർമ്മാണം പൂർത്തിയാകുന്ന   നെക്‌സോൺ ഇ വി ക്കായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രാജ്യത്തെ വ്യത്യസ്തമായ ഭൂപ്രദേഷങ്ങളിലൂടെ പുതിയ നെക്‌സോൺ ഇവി ഡ്രൈവ് ചെയ്ത് അവർ തങ്ങളുടെ അനുഭവം ഇവി പ്രേമികളുമായി പങ്കുവെക്കും.

“നെക്‌സൺ ഇവി ഇന്ത്യയിലെ വ്യക്തിഗത വാഹന വിഭാഗത്തിലേക്ക് 2019-2020 സാമ്പത്തിക വർഷം നാലാം പാദത്തോടെ  ലഭ്യമാകുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.  കട്ടിംഗ് എഡ്ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നെക്‌സൺ ഇവി ഇന്ന് ഇവി വിപണിയിൽ നിലനിൽക്കുന്ന പ്രതിബന്ധങ്ങളെ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു, ഒപ്പം ആവേശകരമായ ഓൺ-റോഡ് പ്രകടനം നൽകുകയും, കാർബൺ   പുറന്തള്ളൽ പൂജ്യം ശതമാനം ആയി ഉറപ്പാക്കുകയും ചെയ്യും. 

പ്രശസ്ത സെലിബ്രിറ്റി ദമ്പതികളായ മിലിന്ദ് സോമൻ, അങ്കിത കോൺവാർ എന്നിവർ തങ്ങളുടെ അനുഭവം ഇവി പ്രേമികളുമായി പങ്കുവെക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.  പുതിയ നെക്‌സൺ,  ഇവി ഇലക്ട്രിക് കാറുകൾകളുടെ  ബാർ കൂടുതൽ ഉയർത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ഇതോടെ ഇലക്ട്രിക് വാഹനങ്ങൾ  ഉപയോക്താക്കൾക്ക് അഭിലഷണീയമായ ഒരു ചോയ്സായി മാറും. ” ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡ് ഇലക്ട്രിക് മൊബിലിറ്റി ആൻഡ് കോർപ്പറേറ്റ് സ്ട്രാറ്റജി പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു,

പുതിയ സാങ്കേതിക വിദ്യ കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, 300കിലോ മീറ്റർ  റേഞ്ച്, ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റി, 8 വർഷത്തെ വാറണ്ടിയുള്ള മോട്ടോർ,  ബാറ്ററി, ഐപി67 സ്റ്റാൻഡേർഡ് പാലിക്കൽ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ വാഹനങ്ങൾ.  15ലക്ഷത്തിനും 17ലക്ഷത്തിനും ഇടയിലാകും വില.

ടാറ്റ മോട്ടോഴ്‌സ് #ദി അൾട്ടിമേറ്റ് ഇലക്ട്രിക് ഡ്രൈവ് (#TheUltimateElectricDrive) എന്ന പേരിൽ വിപുലമായ ഒരു കാമ്പെയ്‌നും പുറത്തിറക്കിയിട്ടുണ്ട്, അതിൽ മിലിന്ദ് സോമൻ, അങ്കിത കോൺവാർ എന്നിവർ  മനാലിയിൽ നിന്ന് ലേയിലേക്ക് ഒരു നെക്‌സൺ ഇവിയിൽ യാത്ര ചെയ്യും.  ഈ യാത്രയുടെ ഭാഗമായി, നെക്സൺ ഇവി ഇന്ത്യയിലെ ഏറ്റവും ദുർഘടമായ ചില ഭൂപ്രദേശങ്ങളിൽ സുഗമമായി സഞ്ചരിച്ചു, വളരെ ഉയരത്തിലുള്ള ഹിമാലയൻ പാസുകൾ,  പാതയില്ലാത്ത റോഡുകളും, കുത്തനെയുള്ള കയറ്റങ്ങളും ഇതിൽ  ഉൾപ്പെടുന്നു.  പരിമിതമായ ചാർജിംഗ് സംവിധാനങ്ങളും കടുത്ത കാലാവസ്ഥയും ഉള്ള സാഹചര്യങ്ങളിൽ പോലും .  റേഞ്ച് ഉത്കണ്ഠ, ചാർജിംഗ് സംവിധാനങ്ങളുടെ  അഭാവം, പ്രകടന ശേഷി എന്നിവയിൽ നിലവിലുള്ള തടസ്സങ്ങൾ തകർക്കുന്നതിനുള്ള നെക്‌സൺ ഇവിയുടെ കഴിവ് ഈ കാമ്പെയ്‌ൻ എടുത്തുകാണിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story