AUTO

ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ മുൻനിര എസ്‌യുവി സഫാരിയുടെ ഉത്പാദനം ആരംഭിച്ചതായി അറിയിച്ചു

Newage News

15 Jan 2021

ഴിഞ്ഞ വര്‍ഷം മനോഹരമാക്കിയപോലെ 2021 ഉം കളര്‍ഫുള്‍ ആക്കാനൊരുങ്ങുകയാണ് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ. കഴിഞ്ഞ ദിവസം ആള്‍ട്രോസിന്റെ ഐടര്‍ബോ പതിപ്പ് ആവതരിപ്പിച്ചാണ് നിര്‍മ്മാതാക്കള്‍ ഇതിന് ആരംഭം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ വാഹന പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സഫാരിയുടെ പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി. ഉടന്‍ തന്നെ വാഹനത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ മുന്നോടിയായി ചില ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഗ്രാവിറ്റാസ് എന്ന പേരില്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിയ വാഹനമാണ് സഫാരിയായി നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. ബ്രാന്‍ഡിന്റെ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും വാഹനത്തിന്റെ നിര്‍മ്മാണം. 5 സീറ്റര്‍ ഹാരിയറിനേക്കാള്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ മാത്രമാകും സഫാരിക്ക് ലഭിക്കുകയെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എക്സ്ഇ, എക്സ്എം, എക്സ്ടി, എക്സ്സെഡ് എന്നിങ്ങനെ നാല് വേരിയന്റുകളിലാകും വാഹനം അവതരിപ്പിക്കുക. സഫാരിക്ക് 6 സീറ്റ്, 7 സീറ്റ് കോണ്‍ഫിഗറേഷനുകള്‍ ലഭിക്കും, യഥാക്രമം ക്യാപ്റ്റന്‍ സീറ്റുകളും മധ്യ നിരയില്‍ ഒരു ബെഞ്ച് സീറ്റുമാകും കമ്പനി നല്‍കുക.

കഴിഞ്ഞ ദിവസങ്ങളില്‍ വാഹനത്തിന്റെ ഏതാനും ടീസര്‍ ചിത്രങ്ങളും കമ്പനി വെളിപ്പെടുത്തിയിരുന്നു. മുന്നിലെ ഗ്രില്ലും, പിന്നിലെ ടെയില്‍ ലാമ്പുകളുമായിരുന്നു ടീസര്‍ ചിത്രം വെളിപ്പെടുത്തിയിരുന്നത്. ഗ്രാവിറ്റാസ് കണ്‍സെപ്റ്റില്‍ നല്‍കിയിരുന്ന ഹണികോമ്പ് ഗ്രില്ലിന് പകരം ടാറ്റയുടെ ഒരു വാഹനത്തിലും കണ്ട് പരിചയമില്ലാത്ത ക്രോമിയം ആവരണത്തിലുള്ള ബൈ ആരോ ഡിസൈനിലാണ് സഫാരിയിലെ ഗ്രില്ല് ഒരുങ്ങിയിട്ടുള്ളത്. ഇതില്‍ ക്രോമിയം ആവരണത്തില്‍ ടാറ്റയുടെ ലോഗോയും നല്‍കിയിട്ടുണ്ട്. അതേസമയം ഗ്രാവിറ്റാസ് എസ്‌യുവിയുടേതിന് സമാനമായ ടെയില്‍ ലാമ്പുകളാണ് വാഹനത്തിന് ലഭിക്കുന്നത്. ടെയില്‍ ലൈറ്റ് ഒരു വരിയിലൂടെ, ബ്ലാക്ക് പിയാനോ ഫിനിഷില്‍, ബൂട്ട് ലിഡിന് കുറുകെ ടാറ്റ ലോഗോ നടുക്ക് എംബോസുചെയ്തതാകാമെന്നും സൂചനയുണ്ട്. ഗ്രാവിറ്റാസിനൊപ്പം പനോരമിക് സണ്‍റൂഫ് നല്‍കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും, സഫാരിയില്‍ നിര്‍മ്മാതാക്കള്‍ പനോരമിക് സണ്‍റൂഫ് നല്‍കിയേക്കും. അടുത്തിടെ പരീക്ഷണയോട്ടം നടത്തുന്ന മോഡലില്‍ ഇത് വ്യക്തമാകുകയും ചെയ്തിരുന്നു. ഉയര്‍ന്ന വേരിയന്റുകളായ എക്സ്ടി, എക്സ്സെഡ് മോഡലുകളില്‍ മാത്രമേ ഈ സവിശേഷത ലഭ്യമാകൂ. വരാനിരിക്കുന്ന എസ്‌യുവിയില്‍ റോയല്‍ ബ്ലൂ, ഓര്‍ക്കസ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളും ലഭ്യമാകും. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്  ഉം നിര്‍മ്മിക്കുന്നതിനാണ് യൂണിറ്റ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ഇടംപിടിക്കും. ഭാവിയില്‍ വാഹനത്തിന് ഫോര്‍ വീല്‍ ഡ്രൈവും ലഭിച്ചേക്കും. പുതുതലമുറ എസ്‌യുവി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഡിസൈനിലും നവീനമായ രൂപത്തിലുമാണ് സഫാരി നിരത്തുകളില്‍ എത്തുക. അധികമായി മൂന്നാം നിര ലഭിക്കുന്നതിന് പുറമെ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും റിയര്‍ ഡിസ്‌ക് ബ്രേക്കുകളും സഫാരിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര എക്സ്യുവി 500, എംജി ഹെക്ടര്‍ പ്ലസ് എന്നിവരാകും സഫാരിയുടെ വിപണിയിലെ എതിരാളികള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story