Newage News
04 Mar 2021
- 28 ടൺ ട്രക്കിനേക്കാൾ ~45% പ്രവർത്തന ലാഭം വർദ്ധിപ്പിക്കും
- ജി 950 6-സ്പീഡ് ട്രാൻസ്മിഷന് യോജിച്ച കമ്മിൻസ് ബിഎസ് 6 എഞ്ചിൻ
- 12.5 ടൺ ഇരട്ട ടയർ ലിഫ്റ്റ് ആക്സിൽ
- സിഗ്ന, കൗൾ പതിപ്പുകളിൽ ലഭ്യമാണ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് എം & എച്ച് സി വി വിഭാഗത്തിൽ - ഇന്ത്യയിലെ ആദ്യത്തെ 3- ആക്സിൽ 6 x 2 (10 വീലർ) കരുത്തുറ്റ 31 ടൺ മൊത്തം വാഹന ഭാരമുള്ള ട്രക്ക് (ജിവിഡബ്ല്യു)- ടാറ്റ സിഗ്ന 3118. ടി പുറത്തിറക്കി. എഞ്ചിനീയറിംഗ് കഴിവുകളിലൂടെയും സാങ്കേതിക മേധാവിത്വത്തിലൂടെയും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള നൂതന ഉൽപ്പന്ന പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിൽ ടാറ്റ മോട്ടോഴ്സ് എല്ലായ്പ്പോഴും മുൻപന്തിയിലാണ്. ടാറ്റ സിഗ്ന 3118.ടി അതിന്റെ ഉപഭോക്താക്കൾക്ക് വരുമാനം, പ്രവർത്തന ചെലവ് എന്നിവ സംയോജിപ്പിച്ച് കൊണ്ടുപോകാൻ സഹായിക്കുന്നു. 28 ടൺ കരുത്തുറ്റ ജി വി ഡബ്ള്യു ട്രക്കിനെ അപേക്ഷിച്ച് 3500 കിലോഗ്രാം സർട്ടിഫൈഡ് പേലോഡ് വഹിക്കുകയും അതേ ഇന്ധനം, ടയർ മെയിന്റനൻസ് കോസ്റ്റ് എന്നിവ മാത്രമേ വരികയുള്ളു എന്നതിനാലും ഉപയോക്താവിന് പ്രവർത്തന ചെലവ് 28 ടൺ ട്രക്കിനെ അപേക്ഷിച്ച് ~45 ശതമാനം ലാഭിക്കാം. 28 ടൺ ട്രക്കുമായി താരതമ്യം ചെയ്യുമ്പോൾ സിഗ്ന 3118.ടി യിൽ വർധിച്ച നിക്ഷേപം നടത്തിയാലും ഒരു വർഷത്തിനുള്ളിൽ അത് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് മാത്രമല്ല വരും വർഷങ്ങളിൽ വരുമാന വർധനവ് നേടാനും കഴിയും.
ഉപഭോക്തൃ മികവിലേക്കുള്ള ടാറ്റ മോട്ടോഴ്സിന്റെ യാത്രയിലെ ഒരു നാഴികക്കല്ലാണ് “സിഗ്ന 3118. ടി യെന്ന് പുതിയ മോഡലിന്റെ ലോഞ്ചിനെക്കുറിച്ച് ടാറ്റ മോട്ടോഴ്സ് കൊമേഴ്സൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് സെയിൽസ് & മാർക്കറ്റിങ്ങ് വിഭാഗം വൈസ് പ്രസിഡന്റ് രാജേഷ് കൗൾ അഭിപ്രായപ്പെട്ടു. ടാറ്റ മോട്ടോഴ്സിന്റെ സമാനതകളില്ലാത്ത ഉപഭോക്തൃ കേന്ദ്രീകൃത എഞ്ചിനീയറിംഗിന്റെയും അതുല്യമായ മൂല്യ സ്ഥാനത്തിന്റെയും തെളിവാണ് ഈ മോഡൽ. ഫ്യുവൽ ഇക്കോണമി സ്വിച്ച്, ഗിയർ ഷിഫ്റ്റ് അഡ്വൈസർ, ഐസിജിടി ബ്രേക്കുകൾ, ഇൻബിൽറ്റ് ആന്റി ഫ്യൂവൽ തെഫ്റ്റ്, ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്സ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സഹായം എന്നിവ പുതുതലമുറ ഉപഭോക്താവിന്റെ പ്രതീക്ഷകൾ നിറവേറ്റുന്ന രൂപകല്പനയാണ്.എയർ കണ്ടീഷനിംഗ്, യൂണിറ്റൈസ്ഡ് വീൽ ബെയറിംഗ് എന്നിവയും എൽഎക്സ് പതിപ്പിൽ ഉണ്ട്. വരുമാന വർദ്ധനവിലൂടെ ലാഭം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ മോഡൽ തിരഞ്ഞെടുക്കാവുന്നതാണ് ”.
12.5 ടൺ ഡ്യുവൽ ടയർ ലിഫ്റ്റ് ആക്സിൽ കോൺഫിഗറേഷൻ ഉള്ള ടാറ്റ സിഗ്ന 3118. ടി, എം & എച്ച് സി വി വിഭാഗത്തിൽ പരമാവധി വൈറ്റ് സ്പേസ് നൽകുന്നു. ആക്സിൽ ഡൗൺ പൊസിഷനിൽ 31 ടൺ ജി വി ഡബ്ള്യു, ആക്സിൽ അപ്പ് പൊസിഷനിൽ 18.5 ടൺ ജി വി ഡബ്ള്യു എന്നിവ ഓപ്പറേറ്റ് ചെയ്യാൻ കഴിയുമെന്നതിനാൽ വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. ശൂന്യമായ വരുമാനത്തിൽ ഉയർന്ന ഇന്ധനക്ഷമത പ്രതീക്ഷിക്കുന്ന ടാങ്കർ ഉപഭോക്താക്കൾക്ക് ലിഫ്റ്റ് ആക്സിൽ അപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്നത് പ്രയോജനകരമാണ്.പെട്രോളിയം, ഓയിൽ ആൻഡ് ലൂബ്രിക്കന്റുകൾ (പിഒഎൽ), രാസവസ്തുക്കൾ, ബിറ്റുമെൻ, ഭക്ഷ്യ എണ്ണ, പാൽ, വെള്ളം, അതുപോലെ തന്നെ പായ്ക്ക് ചെയ്ത എൽപിജി സിലിണ്ടറുകൾ, ലൂബ്രിക്കന്റുകൾ, കാർഷിക ഉൽപന്നങ്ങൾ തുടങ്ങിയ എല്ലാത്തരം ടാങ്കർ ആപ്ലിക്കേഷനുകൾക്കും ഇത് അനുയോജ്യമാണ്. സിഗ്ന 3118. ടി പത്ത് ചക്ര 28 ടൺ ജി വി ഡബ്ള്യു ട്രാക്കിൽ അനുവദിച്ചിട്ടുള്ളതിനേക്കാൾ 2 കെ എൽ കൂടുതൽ അതായത്, 25 കെ എൽ പി.ഒ.എൽ ടാങ്കർ വഹിക്കാൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ സർട്ടിഫൈ ചെയ്തിട്ടുണ്ട്.
വേരിയന്റുകളും സവിശേഷതകളും:
ടാറ്റ 3118. ടി സിഗ്ന- 24 അടി 32 അടി ലോഡ് സ്പാനുകളിൽ എൽഎക്സ്, സിഎക്സ് പതിപ്പുകൾ, കൗൾ വേരിയൻറ് എന്നിവയിൽ ലഭ്യമാണ്. 186 എച്ച്പി പവറും 850 എൻഎം ടോർക്കും വികസിപ്പിച്ചെടുത്ത കമ്മിൻസ് ബിഎസ് 6 എഞ്ചിൻ നൽകുന്ന ടാറ്റ സിഗ്ന 3118. ടി, ജി 950 6 സ്പീഡ് ട്രാൻസ്മിഷൻ, ഹെവി-ഡ്യൂട്ടി ആക്സിലുകളുമായി ചേർന്ന് പോകുന്നതാണ്. ‘പവർ ഓഫ് 6 വാല്യു’ തത്വശാസ്ത്രത്തിന് കീഴിലുള്ള ടാറ്റ മോട്ടോഴ്സിന്റെ പ്രൊഡക്റ്റ് ആട്രിബ്യൂട്ട് ലീഡർഷിപ്പ് തന്ത്രത്തിന്റെ ഫലമാണിത്. സമ്പൂർണ സേവാ 2.0 പ്രകാരമുള്ള മൂല്യവർദ്ധിത സേവനങ്ങളുടെയും സേവന വാഗ്ദാനങ്ങളുടെയും 6 വർഷം / 6 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് ഡ്രൈവ് ലൈൻ വാറണ്ടിയും ഉറപ്പുനൽകുന്ന ടാറ്റ സിഗ്ന 3118. ടി സംസ്ഥാനങ്ങളിലും വിപണികളിലും ഘട്ടംഘട്ടമായി ലഭ്യമാകും. ഉപഭോക്തൃ കേന്ദ്രീകൃതതയോടെ ഇന്ത്യൻ റോഡ് ഗതാഗതത്തിനായി സുപ്രധാനമായ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള ടാറ്റാ മോട്ടോഴ്സ്, വാണിജ്യ വാഹന വിപണിയിൽ പ്രമുഖ സ്ഥാനത്തെന്ന് വീണ്ടും തെളിയിച്ചു.