AUTO

രാജ്യത്തെ ഏറ്റവും വലിയ ടിപ്പറുമായി ടാറ്റ മോട്ടോഴ്‌സ്; ആകെ ഭാരം 47.5 ടൺ

Newage News

13 Aug 2020

മുംബൈ: രാജ്യത്തെ മുൻനിര വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോസ്‍സിന്റെ  47.5 ടൺ മൾട്ടി ആക്സിൽ ടിപ്പർ ആയ സിഗ്ന 4825 ടികെ വിപണിയിൽ എത്തി. സിഗ്നയുടെ 29 ക്യുബിക് മീറ്റർ വിസ്‍താരമുള്ള വാഹക ശേഷി ഓരോ ട്രിപ്പിലും കൂടുതൽ ഭാരം വഹിക്കാൻ സഹായിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കുമ്മിൻസ്  ISBe 6.7-ലിറ്റർ BS6 എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 1000 - 1700 ആർപിഎമ്മിൽ 950 എൻ എം ടോർക്കും 250 എച്ച് പി കരുത്തും ഈ എൻജിൻ പ്രദാനം ചെയ്യുന്നു. 430 എംഎം ഡിയ ഓർഗാനിക് ക്ലച്ച് ഉള്ള ഹെവി ഡ്യൂട്ടി ജി 1150 9 സ്പീഡ് ഗിയർബോക്‌സുമായി ശക്തമായ എഞ്ചിൻ ഇഴുകിച്ചേരുന്നു. കുറഞ്ഞ ഇന്ധനം മാത്രം ഉപയോഗിച്ച് ഗതാഗതം സാധ്യമാക്കുന്നതിനുള്ള ഗിയർ റേഷ്യോ ആണ് വാഹനത്തിൽ ഉള്ളത്. ലൈറ്റ്, മീഡിയം, ഹെവി എന്നീ ഡ്രൈവുകളിൽ വാഹനം ലഭ്യമാണ്. 29 ക്യുബിക് മീറ്റർ ടിപ്പർ ബോഡിയും ഹൈഡ്രോളിക്‌സും  സഹിതം ആണ് വാഹനം പുറത്തിറക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 

ഉയർന്ന ഉല്പാദനക്ഷമത എന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിന് പുതിയതായി പുറത്തിറക്കിയ വാഹനം സഹായിക്കുന്നു. ടാറ്റാ മോട്ടോഴ്സ് പവർ ഓഫ് സിക്സ് എന്ന അടിസ്ഥാനതത്വത്തെ ആസ്പദമാക്കി മികച്ച പ്രകടനം, ഉയർന്ന വാഹക ശേഷി,  കുറഞ്ഞ ചെലവ്, മികച്ച സൗകര്യം, ഡ്രൈവർമാരുടെ സുരക്ഷ എന്നിവ പുതിയ വാഹനം ഉറപ്പുനൽകുന്നുവെന്നും കമ്പനി പറയുന്നു.

ഏറ്റവും പുതിയ പ്രത്യേകതകൾ ആയ വിശാലമായ സ്ലീപ്പർ ക്യാബിൻ, ചെരിഞ്ഞ സ്റ്റീയറിംഗ് സംവിധാനം, അഡ്ജസ്റ്റ് ചെയ്യാവുന്ന സൗകര്യപ്രദമായ ഡ്രൈവിംഗ് സീറ്റ്, ഷിഫ്റ്റ് ഗിയറുകൾ എന്നിവയാണ് വാഹനത്തിനുള്ളത്. എല്ലാ കാലാവസ്ഥയിലും മികച്ച രീതിയിൽ വാഹനം ഓടിക്കുന്നതിന് ശക്തമായ എയർ കണ്ടീഷനിംഗ് സംവിധാനമുള്ള ക്യാബിൻ ആണ് വാഹനത്തിനുള്ളത്. ക്രാഷ് ടെസ്റ്റ് ചെയ്ത ക്യാബിൻ, ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്ന സീറ്റ്, റിയർവ്യൂ മിറർ, ബ്ലൈൻഡ് സ്പോട് മിറർ, തുടങ്ങിയവ  ഏറ്റവും മികച്ച സുരക്ഷിതം ആയ  വാഹനമാക്കി ഇതിനെ മാറ്റുന്നു.

ഏറ്റവും മികച്ച സാങ്കേതിക വിദ്യകളായ ഹിൽ സ്റ്റാർട്ട്‌ അസിസ്റ്റ്, എഞ്ചിൻ ബ്രേക്ക്‌, ഐസിജിടി ബ്രേക്ക്‌ എന്നിവ വാഹനത്തിൽ ഉണ്ട്. ഇത് വാഹനത്തിന് മികച്ച നിയന്ത്രണവും കുറഞ്ഞ ഉപയോഗ ചെലവും ഉറപ്പാക്കുന്നു. ചരക്ക് ഇറക്കുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങൾ തിരിച്ചറിയുന്നതിനും അത് തടയുന്നതിനും ഏറ്റവും ആധുനിക സെൻസർ സംവിധാനം വാഹനത്തിൽ ഉണ്ട്. ഇത് ഡ്രൈവറുടേയും ഓപ്പറേറ്ററുടെയും സുരക്ഷ ഉറപ്പാക്കുന്നു. ടാറ്റാ മോട്ടോഴ്സ് അവതരിപ്പിക്കുന്ന ഡിജിറ്റൽ സൊലൂഷൻ ആയ ഫ്ലീറ്റ് എഡ്ജ് വാഹനത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതിനും  അതുവഴി ചെലവു കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഈ മേഖലയിലെ ഏറ്റവും മികച്ച ഓഫറായ  ആറുവർഷം അല്ലെങ്കിൽ ആറ് ലക്ഷം കിലോമീറ്ററാണ് വാഹനത്തിന്റെ വാറണ്ടി. ഡ്രൈവർമാരുടെ ക്ഷേമം, ഓൺസൈറ്റ് സേവനം, വാർഷിക മെയിന്റനൻസ്, എന്നിവയ്ക്കായുള്ള ടാറ്റാ മോട്ടോഴ്സ് സമ്പൂർണ്ണ സേവ 2.0, ടാറ്റ സമ്മർത്ഥ് എന്നിവയും ലഭ്യമാണ്. 

സിഗ്ന 4825.ടികെ പുറത്തിറക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നതായി വാഹനം പുറത്തിറക്കിക്കൊണ്ട് ടാറ്റാ മോട്ടോഴ്സ് പ്രൊഡക്ട് ലൈൻ എം & എച്ച്സിവി വൈസ് പ്രസിഡന്റ് ആർ ടി വാസൻ പറഞ്ഞു കർശനമായ വാതക ബഹിർഗമന മാനദണ്ഡങ്ങളിലേക്ക് മാറുക മാത്രമല്ല, മുഴുവൻ ഉൽപ്പന്നങ്ങളും പുതുക്കുന്നതിനും,  പ്രകടനം, പ്രവർത്തന കാര്യക്ഷമത, സുഖം, സുരക്ഷ എന്നിവയ്ക്കായി പുതിയ മാനദണ്ഡങ്ങൾ ക്രമീകരിച്ച് ഉപഭോക്താവിന്റെ ആവശ്യകതയുമായി പൊരുത്തപ്പെടാനും  ബിഎസ് 6 നടപ്പാക്കൽ അവസരം ടാറ്റാ മോട്ടോഴ്സ് ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. 

നിർമ്മാണ, കൽക്കരി വ്യവസായ മേഖലകളിലെ ആവശ്യം കണ്ടറിഞ്ഞ് 47.5 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള രാജ്യത്തെതന്നെ ഏറ്റവും വലിയ ടിപ്പർ ആണ് വികസിപ്പിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനു മുമ്പ് തന്നെ പദ്ധതി പൂർത്തിയാക്കാൻ ഇത് സഹായിക്കും. രാജ്യത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ആധുനിക ഉൽപ്പന്നങ്ങൾ പുറത്തിറക്കുക എന്ന കമ്പനിയുടെ ലക്ഷ്യം കൂടിയാണ് ഇതിലൂടെ സാധിക്കുന്നത്. പവർ ഓഫ് സിക്സ് എന്ന ഞങ്ങളുടെ നയത്തെ ആസ്പദമാക്കി ഏറ്റവും പുത്തൻ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിലൂടെ കാർഗോ, കൺസ്ട്രക്ക് മേഖലയിലെ സ്ഥാനം നിലനിർത്താനുള്ള കമ്പനിയുടെ ശ്രമങ്ങൾ തുടരുമെന്നും ആര്‍ ടി വാസന്‍ വ്യക്തമാക്കി. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story