LAUNCHPAD

പ്രമുഖ ടെലിവിഷൻ താരം റെബേക്കാ സന്തോഷിനെ ഉൾപ്പെടുത്തി ടാറ്റാ സ്കൈ കേരളത്തിൽ പുതിയ ക്യാമ്പെയ്ൻ അവതരിപ്പിച്ചു

Newage News

18 Jan 2021

കൊച്ചി: ഇന്ത്യയിലെ മുൻനിര ഉള്ളടക്ക വിതരണ, പേ ടിവി പ്ലാറ്റ്‌ഫോമായ ടാറ്റാ സ്കൈ കേരളത്തിൽ പുതിയ ക്യാമ്പെയ്ൻ അവതരിപ്പിച്ചു. പ്രമുഖ ടെലിവിഷൻ താരമായ റെബേക്കാ സന്തോഷാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. റെബേക്ക അഭിനയിച്ച ടെലിവിഷൻ പരമ്പരകൾ അതീവ പ്രശസ്തമായതിനാൽ, താരത്തിന്‍റെ പ്രശസ്തി ടാറ്റാ സ്കൈയുടെ നേട്ടങ്ങൾ വിവരിക്കാനായി ക്യാമ്പെയ്നിലൂടെ ഉപയോഗിക്കുകയാണ്. ടെലിവിഷനൊപ്പം ഒരേസമയം രണ്ട് മൊബൈൽ സ്ക്രീനുകളിൽ വരെ ലൈവ് ടിവി ചാനലുകൾ കാണാൻ കഴിയുന്ന 1+2 സ്ക്രീനുകളാണ് ക്യാമ്പെയ്ന്‍റെ ഹൈലൈറ്റ്. ഉപഭോക്താവിന്‍റെ താൽപ്പര്യത്തിന് അനുസരിച്ച് ചാനലുകൾ ചേർക്കാനും നീക്കം ചെയ്യാനും മൊബൈൽ ആപ്പിലൂടെ സാധിക്കുമെന്ന കാര്യവും ക്യാമ്പെയ്ൻ എടുത്തുകാണിക്കുന്നു.

എന്‍റർടെയ്ൻമെന്‍റ് നൽകുന്നതിൽ ടാറ്റാ സ്കൈ തന്നെയാണ് ഏറ്റവും മികച്ചത് എന്ന കാര്യത്തിൽ തർക്കമില്ല എന്നതാണ് ക്യാമ്പെയ്ന്‍റെ പ്രധാന തീം. കോടതിമുറിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ആഡ് ഫിലിമിൽ റെബേക്കാ സന്തോഷ് അവരുടെ ഏറ്റവും പ്രശസ്ത കഥാപാത്രമായ കാവ്യ എന്ന വക്കീലിന്‍റെ വേഷത്തിലാണ് എത്തുന്നത്. ഒരു ടാറ്റാ സ്കൈ കണക്ഷനൊപ്പം ലഭിക്കുന്ന നേട്ടങ്ങൾ കോടതിയിലുള്ളവരോട് റെബേക്ക വിവരിക്കുന്നതാണ് ആഡ് ഫിലിമിൽ കാണാൻ കഴിയുന്നത്. മൊബൈലിൽ തത്സമയ ചാനലുകൾ കാണാനുള്ള ഓപ്ഷനും ടാറ്റാ സ്കൈ മൊബൈൽ ആപ്പിലൂടെ ചാനലുകൾ ചേർക്കാനും നീക്കം ചെയ്യാനുമുള്ള സൗകര്യവും അവർ വിവരിക്കുന്നു. ഇത് എത്തരത്തിലാണ് തടസ്സരഹിതവും സൗകര്യപ്രദവുമായ ടിവി കാഴ്ച്ചാനുഭവം സൃഷ്ടിക്കുന്നതെന്നും അവർ എടുത്തുപറയുന്നു.

22 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള ടാറ്റാ സ്കൈ ഡിടിഎച്ച് മേഖലയിലെ മുൻനിര സേവനദാതാവാണ്. കസ്റ്റമർ എൻഗേജ്മെന്‍റ് കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് റെബേക്കാ സന്തോഷുമായി ഡിജിറ്റൽ മീറ്റിലൂടെ സംസാരിക്കാൻ അവസരം ലഭിക്കുന്നു.

"ഓരോ സംസ്ഥാനങ്ങൾക്കും ഇണങ്ങുന്ന തരത്തിൽ ഞങ്ങളുടെ ക്യാമ്പെയ്നിനെ ഞങ്ങൾ കസ്റ്റമസ് ചെയ്യുകയാണ്. പ്രാദേശികമായി പ്രസക്തമായ രീതിയിലാണ് ഞങ്ങൾ ഓരോയിടത്തും ക്യാമ്പെയ്ൻ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് സ്ഥായിയായ വളർച്ചയാണ്. കേരളത്തിലുള്ള ഞങ്ങളുടെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കുന്നതിനായി ടെലിവിഷൻ രംഗത്ത് അതിപ്രശസ്തയായ റെബേക്കാ സന്തോഷിനെയാണ് ഞങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകർ പെട്ടെന്ന് തിരിച്ചറിയുന്ന മുഖമാണ് റെബേക്കയുടേത്. കേരളത്തിലെ സബ്സ്ക്രൈബർമാർക്കായി ഞങ്ങൾ കഴിഞ്ഞയിടയ്ക്ക് ടാറ്റാ സ്കൈ മലയാളം സിനിമ എന്ന പുതിയ സേവനം ആരംഭിച്ചിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിച്ചത്. അഫോർഡബിൾ പാക്കേജുകൾ, 1+2 സ്ക്രീനുകൾ, ചാനലുകൾ എളുപ്പത്തിൽ ചേർക്കുകയും നീക്കുകയും ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയിലൂടെ ടാറ്റാ സ്കൈ കേരളത്തിലെ ആളുകളുടെ പ്രിയപ്പെട്ട ചോയ്‌സ് ആയിരിക്കുകയാണ്" - ടാറ്റാ സ്കൈ, ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ, അനുരാഗ് കുമാർ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story