AUTO

ടാറ്റാ തിയാഗോയുടെ വിൽപ്പന രണ്ടു ലക്ഷം കടന്നു

16 Feb 2019

ന്യൂഏജ് ന്യൂസ്, മും​ബൈ: ഇം​പാ​ക്‌ട് ഡി​സൈ​ന്‍ ഫി​ലോ​സ​ഫി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​വ​ത​രി​പ്പി​ച്ച ഹാ​ച്ച്‌ ബാ​ക്ക് മോ​ഡ​ല്‍ തി​യാ​ഗോ ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ നി​റ​വി​ല്‍. 2016 ഏ​പ്രി​ലി​ലാ​ണ് തി​യാ​ഗോ ഇ​ന്ത്യ​ന്‍ നി​ര​ത്തു​ക​ളി​ല്‍ അ​വ​ത​രി​ച്ച​ത്. വ​ള​രെ മ​ത്സ​രം ന​ട​ക്കു​ന്ന ഹാ​ച്ച്‌ബാ​ക്ക് സെ​ഗ്‌​മെ​ന്‍റി​ലേ​ക്കാ​ണ് നി​ര​വ​ധി ഫ​സ്റ്റ് ക്ലാ​സ് ഫീ​ച്ച​റു​ക​ളു​മാ​യി തി​യാ​ഗോ​യെ ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​വ​ത​രി​പ്പി​ച്ച​ത്. വാ​ഹ​ന​ത്തി​ന് ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ ക​ഴി​ഞ്ഞ​ത് ടാ​റ്റാ മോ​ട്ടോ​ഴ്സി​ന് ഒ​രു പു​തു​ജ​ന്മ​വും സ​മ്മാ​നി​ച്ചു. 

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ നി​ര​വ​ധി അ​പ്ഡേ​ഷ​നു​ക​ളും തി​യാ​ഗോ​യ്ക്കു ല​ഭി​ച്ചു. 2017ല്‍ ​ര​ണ്ട് എ​എം​ടി വേ​രി​യ​ന്‍റു​ക​ളും ഫെ​സ്റ്റീ​വ് എ​ഡി​ഷ​നും വി​പ​ണി​യി​ലെ​ത്തി. 2018ല്‍ ​തി​യാ​ഗോ എ​ന്‍​ആ​ര്‍​ജി​യും ജെ​ടി​പി​യും കൂ​ടാ​തെ ഒ​രു ടോ​പ് എ​ന്‍​ഡ് വേ​രി​യ​ന്‍റും എ​ത്തി. ഈ ​വ​ര്‍​ഷം തി​യാ​ഗോ ഫേ​സ്‌​ലി​ഫ്റ്റും എ​ത്തി​യേ​ക്കും.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story