ECONOMY

നികുതിതർക്കം തീർപ്പാക്കൽ: കേന്ദ്രവരുമാനം 1.11 ലക്ഷം കോടി

Newage News

12 Dec 2020

ന്യൂഡൽഹി: സേവന, എക്സൈസ് നികുതി തർക്കങ്ങൾ തീർപ്പാക്കൽ പദ്ധതിയിലൂടെ ഒരു വർഷത്തിനിടെ കേന്ദ്രസർക്കാരിന് ലഭിച്ചത് 1.11 ലക്ഷം കോടി രൂപ.

ദീർഘനാളായി കേസുകളിൽപ്പെട്ടു കിടന്ന തർക്കങ്ങളാണ് ഇളവുകൾ നൽകി തീർപ്പാക്കിയവ.

ഈ വർഷം കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ് വിവാദ് സേ വിശ്വാസ് പദ്ധതി. 2020 ജനുവരി 31 വരെയുള്ള നികുതി തർക്കങ്ങൾക്കും കുടിശികയ്ക്കുമുള്ള പിഴ, പലിശ, പ്രോസിക്യൂഷൻ എന്നിവ ഒഴിവാക്കി നൽകും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പദ്ധതി പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോയില്ല. ഡിക്ളറേഷൻ നൽകാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. തുക അടയ്ക്കാനുള്ള തീയതി മാർച്ച് 31 വരെ നീട്ടിയിട്ടുമുണ്ട്.

ഈ സാമ്പത്തികവർഷം നികുതി വരുമാനം ഇതുവരെ 4.09 ലക്ഷം കോടിയാണ്. ലക്ഷ്യം ആകട്ടെ 13.19 ലക്ഷം കോടിയും. സാമ്പത്തിക വർഷം തീരാൻ നാലു മാസം ശേഷിക്കുമ്പോൾ 31% മാത്രമാണ് വരുമാനം. കൊവിഡ് പ്രതിസന്ധിയാണ് കാരണം. നാലു മാസം കൊണ്ട് നികുതിവരുമാന ശേഖരണം ലക്ഷ്യത്തിലെത്തിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

പദ്ധതി പ്രകാരം ഒത്തുതീർപ്പാക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മാത്രം നികുതി തർക്കം ഒരു ലക്ഷം കോടി വരും. പദ്ധതിയോട് സഹകരിക്കാത്ത കേന്ദ്രസ്ഥാപനങ്ങളുടെ വിശദാംശങ്ങളും സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുമുണ്ട്. പദ്ധതി വിജയകരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളുടെ നികുതി തർക്കങ്ങളെല്ലാം പരിഹരിക്കുമെന്നാണ് സൂചന.

• സബ് കാ വിശ്വാസ് സ്കീമിലൂടെ തീർപ്പാക്കിയതു വഴി 39,500 കോടി ലഭിച്ചു. കഴിഞ്ഞ ജനുവരി 15ന് ഈ പദ്ധതി അവസാനിച്ചു.

• വിവാദ് സേ വിശ്വാസ് സ്കീമിലൂടെ തർക്കങ്ങളിലും ബിസിനസ് തുടരുന്നവർക്കുള്ള ആംനസ്റ്റി പദ്ധതി പ്രകാരം 72,000 കോടിയും ലഭിച്ചു.

വിവാദ് സേ വിശ്വാസ് പദ്ധതി

ഡിക്ളറേഷൻ സമർപ്പിക്കേണ്ടത് : 2020 ഡിസംബർ 31

തുക അടയ്ക്കേണ്ടത് : 2021 മാർച്ച് 31

നവംബർ 17 വരെ ലഭിച്ച പിഴ: 72,480 കോടി

ഇതുവരെ സമർപ്പിച്ച ഡിക്ളറേഷൻ: 45,855 എണ്ണം

കേസുകൾ : 4,00,000

തർക്കത്തിലുള്ള തുക : 9.3 ലക്ഷം കോടി

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ