ECONOMY

സംസ്ഥാന ഖജനാവിലേക്ക് ലഭിക്കേണ്ട നികുതി കുടിശിക പെരുകുമ്പോഴും പ്രളയ സെസ് പിരിവ് തകൃതിയായി നടക്കുന്നു; സാധാരണക്കാരെ പിഴിയുന്നത് ഉടൻ പിരിച്ചെടുക്കാവുന്ന 3743 കോടി പോലും തിരിച്ചു പിടിക്കാൻ നടപടിയെടുക്കാതെ

01 Nov 2019

ന്യൂഏജ് ന്യൂസ്, പത്തനംതിട്ട: സംസ്ഥാന ഖജനാവിലേക്ക് ലഭിക്കേണ്ട നികുതി കുടിശിക 13,717 കോടി രൂപയാണ്. ഇതിൽ സർക്കാർ സംവിധാനം കാര്യക്ഷമമായാൽ ഉടൻ പിരിച്ചെടുക്കാവുന്നത് 3743 .69 കോടി. ഇതൊക്കെ പിരിച്ചെടുക്കാൻ സർക്കാർ മടിച്ചുനിൽക്കുമ്പോളാണ് പ്രളയത്തിൽപ്പെട്ട കേരളത്തിൽ നിന്ന് പ്രളയസെസ് പിരിക്കുന്നത്. 2019 ഓഗസ്റ്റിൽ പ്രളയ സെസ് ഏർപ്പെടുത്തിയ ശേഷം ഇതുവരെ പ്രളയസെസ് ആയി പിരിച്ചെടുത്തത് 164.8 കോടിയാണ്. ലക്ഷ്യമിടുന്നതോ രണ്ടുവർഷം കൊണ്ട് 1200 കോടി രൂപ. നിയമസഭയിൽ വി.എസ്. ശിവകുമാർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ധനകാര്യവകുപ്പിന്റെ ഇൗ കണക്കുകൾ.

യുഡിഎഫ് സർക്കാരിനെതിരെ ഇടതുമുന്നണി ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു നികുതികുടിശിക പിരിക്കുന്നില്ലെന്നത്. ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പ്രധാനമായി പറഞ്ഞിരുന്നതും ഇൗ മുൻകാല നികുതി കുടിശിക പിരിക്കുമെന്നതായിരുന്നു. പക്ഷേ സർക്കാർ നടപടികൾ ഇപ്പോഴും ഫലപ്രദമായില്ല. സ്വാധീനമുള്ളവർക്ക് സമയം നീട്ടിക്കൊടുത്തു കോടതിയിൽ കേസിൽ തോറ്റുകൊടുത്തുമൊക്കെയായി കേസിൽപ്പെട്ടു കിടക്കുന്നതാണ് മുൻകുടിശിക തുകയായ 13,717 കോടിയിൽ കൂടുതലും. 

ഇൗ നിയമക്കുരുക്കഴിക്കാൻ അപ്പീൽ കേസുകളും കോടതി കേസുകളും എത്രയും വേഗം തീർപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നാണ് ധനകാര്യവകുപ്പിന്റെ നിയമസഭാ മറുപടിയിൽ പറയുന്നത്. പക്ഷേ ഇൗ സർക്കാർ വന്ന് 4 വർഷം ആകുമ്പോഴും 13,717 എന്ന കുടിശിക തുകയിൽ നിന്ന് ഖജനാവിലേക്ക് തുകയൊന്നും വന്നില്ല. മാത്രമല്ല, പിരിച്ചെടുക്കാൻ തടസമില്ലാത്ത 3,743 കോടി പിരിക്കുന്നതിനും നടപടികൾ കാര്യക്ഷമമല്ല. ഇൗ തുകയിൽ നിന്ന് 2018ന് ഒക്ടോബറിന് ശേഷം ഇതുവരെ 136.34 കോടിയാണ് ആകെ പിരിച്ചെടുത്തത്. 

അപ്പീൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി 4 ഡെപ്യൂട്ടി കമ്മീഷണർ (അപ്പീൽസ്)തസ്തികയും 12 അസിസ്റ്റന്റ് കമ്മിഷണർ (അപ്പീൽസ് ) തസ്തികയും അനുവദിച്ചു. നികുതി കുടിശികകൾ തീർപ്പാക്കുന്നതിന് ആകർഷകമായ ആംനസ്റ്റി പദ്ധതി നടപ്പിൽ വരുത്തി. ആംനസ്റ്റി സ്വീകരിച്ചവർക്ക് കുടിശിക തവണ വ്യവസ്ഥയിൽ 2020 മാർച്ച് 31 വരെ സാവകാശം നൽകിയിട്ടുള്ളതായും ധനകാര്യവകുപ്പിന്റെ മറുപടിയിൽ വ്യക്തമാക്കുന്നു. 2017ൽ ജിഎസ്ടി വന്നതിന് മുൻപുള്ളതാണ് 13717 കോടിയുടെ നികുതി കുടിശികയും.

Content Highlights: LDF Government Negligence in Tax Collection

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ