TECHNOLOGY

ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി

Newage News

14 Jan 2021

ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നേരത്തെ കെനിയയിൽ ഈ ഡിവൈസ് ലോഞ്ച് ചെയ്തിരുന്നു. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, രണ്ട് സെൽഫി ക്യാമറകൾ എന്നിവയോടെയാണ് ടെക്നോ കാമൺ 16 പ്രീമിയർ പുറത്തിറക്കിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിൽ ക്വാഡ് ക്യാമറകളും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയുമാണ് കമ്പനി നൽകിയിട്ടുള്ളത്. 6.9 ഇഞ്ച് വലിയ ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.  ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 16,999 രൂപയാണ് വില. ഗ്ലേസിയർ സിൽവർ കളർ ഓപ്ഷനിൽ ലഭ്യമാകുന്ന ഈ ഡിവൈസിന്റെ വിൽപ്പന ജനുവരി 16ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ടെക്നോ കാമൺ 16 പ്രീമിയർ ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടാണ് ഡിവൈസ് പുറത്തിറങ്ങിയിരിക്കുന്നത്.

ആൻഡ്രോയിഡ് 10 ബേസ്ഡ് HIOS v7ലാണ് ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.85 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,460 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിലുള്ളത്. 20.5: 9 അസ്പാക്ട് റേഷിയോ, 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലായി ഗുളിക ആകൃതിയിലുള്ള ഹോൾ-പഞ്ച് കട്ട് ഔട്ട് നൽകിയിട്ടുണ്ട്. 2.05 ജിഗാഹെർട്‌സ് മീഡിയടെക് ഹെലിയോ ജി 90 ടി ഒക്ടാ കോർ എസ്ഒസിയാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനമാണ് ഈ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകുന്നത്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സംവിധാനവും നൽകിയിട്ടുണ്ട്. ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോണിന്റെ പിന്നിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഇതിൽ എഫ് / 1.89 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ ലോ ലൈറ്റ് സെൻസർ എന്നിവയാണ് ഉള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ ഫ്രണ്ട് ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ടെക്നോ കാമൺ 16 പ്രീമിയർ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5., വൈ-ഫൈ 802.11ac, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ് എന്നിവയടക്കമുള്ളവ നൽകിയിട്ടുണ്ട്. ഡിവൈസന്റെ വലത് ഭാഗത്തായി ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിസ്റ്റൻസ് റീഡർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ് എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ