TECHNOLOGY

വാട്‌സ്ആപ്പ് പ്രൈവസി പോളിസി; 72 മണിക്കൂറിനുള്ളിൽ ടെലിഗ്രാമിന് 25 ദശലക്ഷം ഉപയോക്താക്കൾ

Newage News

14 Jan 2021

വാട്സ്ആപ്പ് പ്രൈവസി പോളിസി കാരണം സിഗ്നൽ ആപ്പിന് വൻ ജനപ്രീതി നേടിയതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ടെലഗ്രാമും തങ്ങൾക്ക് വൻ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 25 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് സ്വന്തമാക്കാൻ സാധിച്ചതെന്ന് ടെലിഗ്രാം അറിയിച്ചു. ആഗോളതലത്തിൽ പ്രതിമാസം 500 ദശലക്ഷം ആക്ടീവ് യൂസേഴ്സിനെ നേടിയതായും ടെലിഗ്രാം ജനുവരി ആദ്യ വാരത്തിൽ പ്രഖ്യാപിച്ചിരുന്നു.   കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മാത്രം 25 ദശലക്ഷം പുതിയ ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിൽ ചേർന്നു. പുതുതായി ആപ്പ് ഉപയോഗിക്കാൻ തുടങ്ങിയ 25 ദശലക്ഷം ആളുകളിൽ 38 ശതമാനം ഏഷ്യയിൽ നിന്നുള്ളവരാണെന്നും 27 ശതമാനം ആളുകൾ യൂറോപ്പിൽ നിന്നുള്ളവരാണെന്നും ടെലിഗ്രാം അറിയിച്ചു. ലാറ്റിൻ അമേരിക്കയിൽ നിന്നും 21 ശതമാനം പുതിയ ഉപയോക്താക്കളാണ് ഉള്ളത്. മെന മേഖലയിൽ നിന്ന് 8 ശതമാനം ഉപയോക്താക്കളെ നേടാനായി. വാട്സ്ആപ്പ് പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിഗ്നൽ ആപ്പും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ടെലഗ്രാം പ്ലാറ്റ്‌ഫോമിൽ ചേരുന്ന പുതിയ ഉപയോക്താക്കളെ ടെലിഗ്രാം സിഇഒയും സ്ഥാപകനുമായ പവൽ ഡുറോവ് അഭിനന്ദിച്ചു. 2020 ൽ ടെലിഗ്രാം പ്രതിദിനം 15 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേർത്തുവെന്ന് അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആപ്പ് ഡൌൺ‌ലോഡുകളുടെ നിലവിലെ കുതിപ്പ് ടെലഗ്രാമിന്റെ വിശ്വാസ്യതയുടെ തെളിവാണ്. യൂസർ പ്രൈവസി സംരക്ഷിക്കുന്ന ടെലഗ്രാമിന് 7 വർഷത്തെ ചരിത്രത്തിലുടനീളം മികച്ച പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്നും ലഭിച്ചത്. ഇത്തവണ സാഹചര്യം കൂടുതൽ അനുയോജ്യമാണ്. സൌജന്യ സേവനങ്ങൾ നൽകുമ്പോഴും പ്രൈവസി ഡാറ്റയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത പ്ലാറ്റ്ഫോമാണ് ടെലഗ്രാം. ടെക് കുത്തകകൾക്ക് ജനങ്ങളെ ചൂഷണം ചെയ്ത് എന്തും ചെയ്യാമെന്ന ധാരണയാണ് ഉണ്ടായിരുന്നത്. ഇനി ഇത് നടക്കില്ലെന്നും ടെലഗ്രാം സിഇഒ പറഞ്ഞു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചതിന് പിന്നാലെയാണ് മെസേജിങ് ആപ്പുകളുടെ മേഖലയിൽ വാട്സ്ആപ്പിനെ മറികടക്കാൻ ആപ്പുകൾ വന്ന് തുടങ്ങിയത്.  ടെലിഗ്രാമിൽ ഇപ്പോൾ അര ബില്യൺ ആക്ടീവ് ഉപയോക്താക്കളുണ്ട്. കമ്പനി വളർന്നുകൊണ്ടിരിക്കുകയാണ്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന ഒരു ആശയവിനിമയ പ്ലാറ്റ്ഫോം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ടെലിഗ്രാം. ഉപയോക്താക്കളുടെ വിശ്വാസത്തെ വളരെ ഗൌരവമായി എടുക്കുമെന്നും ഒരിക്കലും ഉപയോക്താക്കളെ നിരാശപ്പെടുത്തില്ലെന്നും ടെലിഗ്രാം വാഗ്ദാനം ചെയ്യുന്നു. നേരത്തെ തന്നെ പ്രൈവസിയുടെയും ഉപയോക്താക്കളുടെ ഡാറ്റയുടെയും കാര്യത്തിൽ ടെലഗ്രാമിനുള്ള കർശനമായ നയം പല അവസരങ്ങളിലും മനസിലായിട്ടുണ്ട്. ടെലിഗ്രാം ഗൂഗിൾ പ്ലേ സ്റ്റോറിൽ 500 ദശലക്ഷത്തിലധികം തവണ ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പാണ്. ആപ്പിൾ ആപ്പ് സ്റ്റോറിലെ സോഷ്യൽ മീഡിയ ആപ്പുകളുടെ വിഭാഗത്തിൽ മൊത്തത്തിലുള്ള ഡൗൺലോഡുകളിൽ ടെലിഗ്രാം രണ്ടാം സ്ഥാനത്താണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്ത സൌജന്യ ആപ്പായി സിഗ്നൽ മാറിക്കഴിഞ്ഞു. ടെലിഗ്രാമിനും ഈ കാലയളവിൽ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ