ECONOMY

തീരുവ ഇളവ് അവസാനിക്കുന്നു; ടെലിവിഷനുകള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയര്‍ന്നേക്കും

Newage News

15 Sep 2020

ദില്ലി: ടെലിവിഷനുകള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പാനലുകള്‍ക്ക് നല്‍കിയിരുന്ന തീരുവ ഇളവ് അവസാനിക്കാന്‍ പോകുന്നതാണ് വില ഉയര്‍ന്നേക്കുമെന്ന നിരീക്ഷണത്തിന് പിന്നില്‍. ടിവി പാനലുകള്‍ക്ക് 5 ശതമാനം ഇറക്കുമതി തീരുവ ഇളവാണ് പ്രഖ്യാപിച്ചിരുന്നത്. ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി അടക്കമുള്ള കമ്പനികള്‍ നിരീക്ഷിക്കുന്നത്.

വലിയ സ്ക്രീനുകളുള്ള ടെലിവിഷനുകള്‍ക്കാണ് ഈ വിലക്കയറ്റം രൂക്ഷമാവുക. 32 ഇഞ്ച് ടെലിവിഷനുകളില്‍ 600 രൂപ മുതലും, 42 ഇഞ്ച്  ടെലിവിഷനുകള്‍ക്ക് 1200 മുതല്‍ 1500 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് നിരീക്ഷണം. ഇറക്കുമതി തീരുവയിളവ് പിന്‍വലിച്ചാല്‍ വിലക്കയറ്റമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതാക്കള്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുന്നത്.

ദീപാവലി പോലെയുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ വിലക്കുറവില്‍ ടെലിവിഷന്‍ വാങ്ങാമെന്ന ധാരണയിലിരിക്കുന്നവരെയാവും ഈ വിലക്കയറ്റം സാരമായി ബാധിക്കുക. രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ കൂട്ടിച്ചേര്‍ക്കുന്നു. ധനമന്ത്രാലയമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. കൊവിഡ് വ്യാപനം മൂലം പാനലുകളുടെ ഉത്പാദനം കുറഞ്ഞതും നിരക്ക് വര്‍ധനയ്ക്ക് കാരണമായതായും വിദഗ്ധര്‍ പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ