AUTO

ലോകത്തിൽ ഏറ്റവുമധികം വിൽപ്പന നേടിയ വൈദ്യുത കാർ ടെസ്‌ലയുടെ മോഡൽ ത്രീ

20 Sep 2019

ന്യൂഏജ് ന്യൂസ്, ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഏറ്റവുമധികം വിൽപ്പന നേടിയ വൈദ്യുത കാർ എന്ന പെരുമ ടെസ്‌ലയുടെ മോഡൽ ത്രീക്ക്. ഇ വി വോള്യംസിന്റെ പഠനപ്രകാരം 1.28 ലക്ഷം മോഡൽ ത്രീയാണ് യുഎസ് വൈദ്യുത കാർ നിർമാതാക്കളായ ടെസ്‌ല ഇൻകോർപറേറ്റഡ് കഴിഞ്ഞ ജനുവരി –ജൂൺ കാലത്ത് ആഗോളതലത്തിൽ വിറ്റത്. 2018ന്റെ ആദ്യ ആറു മാസത്തിനിടെ 1.01 ലക്ഷം മോഡൽ ത്രീയായിരുന്നു ടെസ്‌ല വിറ്റഴിച്ചത്. മോഡൽ ത്രീ വിൽപനയിൽ ടെസ്‌ലയുടെ ജന്മനാടായ യുഎസ് ആണു മുന്നിൽ. ഇത്തരത്തിലുള്ള 69,000 കാറാണു കമ്പനി ഇക്കൊല്ലത്തിന്റെ ആദ്യ ആറു മാസത്തിനിടെ അവിടെ വിറ്റത്. 38,000 മോഡൽ ത്രീയാണു കമ്പനി യൂറോപ്പിൽ വിറ്റത്, ചൈനയിലെ വിൽപ്പനയാവട്ടെ 12,000 യൂണിറ്റും.

അതേസമയം, ആഭ്യന്തര ഉൽപ്പാദനം ആരംഭിക്കുന്നതോടെ ചൈനയിലെ മോഡൽ ത്രീ വിൽപ്പന കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണു ടെസ്‌ല. ഇടത്തരം ആഡംബര കാർ വിഭാഗത്തിൽ ഗണ്യമായ നേട്ടം കൊയ്യാൻ മോഡൽ ത്രീക്കു സാധിക്കുമെന്നും ടെസ്‌ല കരുതുന്നു. ചൈനീസ് നിർമാതാക്കളായ ബി എ ഐ സി ഗ്രൂപ്പി(അഥവാ ബെയ്ജിങ് ഓട്ടമോട്ടീവ് ഇൻഡസ്ട്രി ഹോൾഡിങ് കമ്പനി ലിമിറ്റഡ്)ന്റെ ‘ഇ യു സീരീസി’നാണ് 2019 ജനുവരി – ജൂൺ കാലത്തെ ആഗോള വൈദ്യുത കാർ വിൽപ്പനയിൽ രണ്ടാം സ്ഥാനം; ‘ലീഫു’മായി ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയാണു മൂന്നാം സ്ഥാനത്ത്.

ബി വൈ ഡി, മിറ്റ്സുബിഷി, റെനോ, ഗീലി, സായ്ക്  മോട്ടോർ കോർപറേഷൻ ലിമിറ്റഡ് തുടങ്ങിയ നിർമാതാക്കളും വൈദ്യുത കാർ വിൽപ്പനയിലെ ആദ്യ 10 സ്ഥാനക്കാരുടെ പട്ടികയിലുണ്ട്; 20,000 മുതൽ 30,000 യൂണിറ്റ് വരെയാണ് വിവിധ നിർമാതാക്കളുടെ അർധ വാർഷിക വിൽപ്പന. പ്ലഗ്‌ ആഗോള വൈദ്യുത വാഹന വിൽപ്പനയിൽ 57 ശതമാനവും ചൈനയുടെ സംഭാവനയാണ്. പുതിയ വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയിൽ 2018ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 66% വളർച്ച കൈവരിക്കാനും ചൈനയ്ക്കു സാധിച്ചെന്നാണു കണക്ക്. ഇക്കൊല്ലത്തിന്റെ ആദ്യ പകുതിയിലെ മൊത്തം പ്ലഗ് ഇൻ വാഹന വിൽപ്പന 11,34,000 യൂണിറ്റിലെത്തിയെന്നാണു കണക്ക്; 2018 ജനുവരി – ജൂൺ കാലത്തെ അപേക്ഷിച്ച് 46% അധികമാണിത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story