CORPORATE

തൊഴിൽ നഷ്ടപ്പെട്ടവർക്കു തൊഴിലുമായി ടെസ്റ്റ്ഹൗസ്

Ajith Kumar

25 Nov 2021

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, യുകെ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനി ടെസ്റ്റ്ഹൗസ്, പല കാരണങ്ങളാൽ തൊഴിൽ നഷ്ടമായശേഷം  ജോലിയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് തൊഴിലവസരമൊരുക്കുന്നു. കോവിഡ് മഹാമാരിയാലും, വ്യക്തിപരമായ മറ്റു കാരണങ്ങളാലും തൊഴിൽ നഷ്ടമായ നൂറുകണക്കിന് ആളുകൾക്ക് ഈ പദ്ധതി പ്രയോജനകരമാകും.

വ്യക്തിപരമായ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ ഔദ്യോഗിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ജോലിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന വ്യക്തികളുടെ ഐ ടി നൈപുണ്യവികാസത്തിനുള്ള മികച്ച അവസരമായിരിക്കും ഇതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ടെസ്റ്റ്ഹൗസിന്റെ സംസ്കാരവും അടിസ്ഥാന മൂല്യങ്ങളും വ്യക്തികളിൽ അധിഷ്ടിതമാണ്. മുൻപരിചയം പരിഗണിക്കാതെതന്നെ മികച്ച ഉദ്യോഗാർഥികളെ നിയമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന, ഗുണനിലവാരമുള്ള, എഞ്ചിനീയറിംഗ് സൊല്യൂഷൻ ദാതാക്കളിൽ ഒന്നെന്ന നിലയിൽ, സ്ഥാപനത്തിന്റെ വിവിധ രാജ്യങ്ങളിലേക്കുള്ള സമീപകാല നിയമനങ്ങളിൽ നൂറുകണക്കിനു  വ്യക്തികളെ ആരംഭ തസ്തികകളിലേക്കും, തന്ത്രപ്രധാന തസ്തികകളിലേക്കും നിയമിച്ചുകഴിഞ്ഞു. ഇതു കൂടാതെ, സ്ഥാപനത്തിന്റെ വിവിധ വകുപ്പുകളിലുടനീളം വിവിധ മുഴുവൻ സമയ തസ്തികകളിലും, 'പാർട്ട് ടൈം' തസ്തികകളിലും ഇപ്പോൾ ധാരാളം തൊഴിലവസരങ്ങളുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story