ECONOMY

ഇന്ത്യയിൽ നിന്നുള്ള തുണി കയറ്റുമതിയിൽ വൻ കുതിപ്പ്

Abilaash

14 Jan 2022

ദില്ലി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021 ഏപ്രിൽ - ഡിസംബർ മാസങ്ങളിൽ തുണിത്തരങ്ങളുടെ കയറ്റുമതി 41 % വർദ്ധിച്ചു. ടെക്സ്റ്റൈൽ മേഖല തുടർച്ചയായി വ്യാപാര വർധന രേഖപ്പെടുത്തി. ഇറക്കുമതിയെ അപേക്ഷിച്ച് കയറ്റുമതി പലമടങ്ങ് കൂടുതലാണ്.  2020-21 സാമ്പത്തിക വർഷത്തിൽ കൊവിഡ് മഹാമാരിയെ തുടർന്ന് വിതരണ ശൃംഖല തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയിൽ കുത്തനെ ഇടിവുണ്ടായിരുന്നു.

അതേസമയം തിരിച്ചുവരവിന്റെ ലക്ഷണമാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ദൃശ്യമാകുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദവാർഷികങ്ങളിൽ കരകൗശല വസ്തുക്കൾ അടക്കമുള്ള ടെക്സ്റ്റൈൽസ് & അപ്പാരൽ കയറ്റുമതി കുത്തനെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 21.2 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു. ഇപ്പോൾ ഇത് 29.8 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 41% അധികം വളർച്ച കയറ്റുമതിയിൽ നേടിയെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കരകൗശലവസ്തുക്കൾ ഉൾപ്പെടെ ടെക്സ്റ്റൈൽസിനും അപ്പാരലിനും 44 ബില്യൺ ഡോളറാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.  ഇതിന്റെ 68 ശതമാനം കയറ്റുമതിയിൽ ആദ്യത്തെ ഒൻപത് മാസങ്ങൾക്കുള്ളിൽ രാജ്യത്തിന് നേടാനായിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്