Newage News
26 Nov 2020
BMW 'X'-ന്റെ വൈദഗ്ദ്ധ്യത്തിനൊപ്പം 'M' മേധാവിത്വം
BMW ഇന്ത്യ പുതിയ BMW X5 M കോമ്പറ്റിഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. അങ്ങേയറ്റം ശക്തമായ സ്പോര്‍ട്ട്സ് ആക്റ്റിവിറ്റി വെഹിക്കിള്‍ (SAV), സമാനതകളില്ലാത്ത പെര്‍ഫോമന്‍സും BMW M-ന്റെ കൈയൊപ്പുള്ള ഗുണങ്ങളും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്. പുതിയ BMW X5 M ഇപ്പോള്‍ രാജ്യത്തുടനീളമുള്ള BMW ഡീലര്‍ഷിപ്പുകളില്‍ കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായി (CBU) ലഭ്യമാണ്.
BMW ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായ വിക്രം പവ പറഞ്ഞു, ''ദൈനംദിന ഉപയോഗത്തിന് തനിമയുള്ള മോട്ടോര്‍സ്പോര്‍ട്ട് ഫങ്ഷണാലിറ്റി സൃഷ്ടിക്കുക എന്ന ഒരുമയുള്ള വികാരമാണ് BMW M-നെ മുന്നോട്ടു നയിക്കുന്നത്. പുതിയ BMW X5 M കോമ്പറ്റീഷന് ഈ DNA പാരമ്പര്യമായി കിട്ടിയിരിക്കുന്ന വാഹനമാണ്. സ്പോര്‍ട്ട്സ് ആക്റ്റിവിറ്റി വെഹിക്കിള്‍ (SAV) സെഗ്മെന്റില്‍ ഇതു പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എക്സ്ക്ലൂസീവ് 'M' ഘടകങ്ങള്‍, മുന്നോട്ടുള്ള പുരോഗതിക്കായുള്ള ദാഹം, പരമോന്നതമായ പവര്‍, മനംമയക്കുന്ന സാന്നിദ്ധ്യം, എല്ലാത്തരത്തിലും ആഢംബരം ഉള്‍ക്കൊള്ളുന്ന അള്‍ട്രാ മോഡേണ്‍ ഇന്റീരിയര്‍ എന്നിവയുടെ ഉദാത്തമായ മിശ്രണമാണിത്. ശക്തമായ V8 എഞ്ചിന്, കംഫര്‍ട്ടും സുരക്ഷയും നല്കുന്ന ഫീച്ചറുകളുടെ നീണ്ടനിര എന്നിവ സവിശേഷവും സ്പോര്‍ട്ടിയും എക്സ്ക്ലൂസീവുമായ ഡ്രൈവിങ് അനുഭവം വാഗ്ദ്ധാനം ചെയ്യുന്നു. പുതിയ BMW X5 M കോമ്പറ്റീഷന്, ഏറ്റവും ഉയര്‍ന്ന ഉപഭോക്തൃ പ്രതീക്ഷകളെ പോലും നിറവേറ്റുന്ന വാഹനമാണ്. ചുറുചുറുക്കും ഡൈനാമിക്സും പവറും മാത്രമല്ല ഇതിന് കൈമുതലായുള്ളത്, വ്യക്തിത്വ പ്രകടനവും ഇതില്‍ നിറഞ്ഞു നില്ക്കുന്നു' .പുതിയ BMW X5 M, ഹൈ പെര്‍ഫോമന്‍സ് പവറിനെ SAV-യുടെ വൈദഗ്ദ്ധ്യവുമായി കൂട്ടിയിണക്കുന്നു. BMW X റേഞ്ചിന്റെ വീര്യത്തിനൊപ്പം ഇതിന്റെ സവിശേഷമായ ഗുണങ്ങള്‍ കൂടി സന്നിവേശിപ്പിക്കുമ്പോള്‍ പെര്‍ഫോമന്‍സും കാഴ്ച്ചാഭംഗിയുമുള്ള, കൂടുതല്‍ മികച്ച മേധാവിത്വം നേടിയെടുക്കാന്‍ കഴിയുന്നു. പുതിയ BMW X5 M കോമ്പറ്റീഷന്റെ എക്സ്ഷോറൂം വില INR 1,94,90,000.