FINANCE

ആര്‍ബിഐയുടേത് ഭീമമായ ചുവടുവയ്പ്പ്, നടപടി മധ്യവര്‍ഗക്കാരെ സഹായിക്കുന്നത് - പ്രധാനമന്ത്രി

Newage News

27 Mar 2020

ന്യൂഡല്ഹി: ആര്ബി ഐ പ്രഖ്യാപനങ്ങള് മധ്യവര്ഗക്കാര്ക്കും വാണിജ്യത്തിനും സഹായമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്ബി ഐ എടുത്തിരിക്കുന്നത് വലിയൊരു ചുവടുവയ്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില് അഭിമുഖീകരിക്കുന്ന വെല്ലുവിളികളില് നിന്ന് നമ്മുടെ സമ്പദ് ഘടനയെ രക്ഷിക്കുന്നതിന് വേണ്ടി ഇന്ന് വലിയൊരു ചുവടുവെയ്പ്പാണ് ആര്ബിഐ സ്വീകരിച്ചിരിക്കുന്നത്. ആര്ബിഐ പ്രഖ്യാപനങ്ങള് പണലഭ്യത ഉറപ്പുവരുത്തും. മധ്യവര്ഗക്കാരെയും ബിസിനസ്സിനെയും സഹായിക്കും.' പ്രധാനമന്ത്രി പറയുന്നു.

ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസിന്റെ പ്രഖ്യാപനങ്ങള് വന്ന് മണിക്കൂറുകള്ക്കുളളിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിന്റെ മൂന്നാം ദിവസമാണ് ആര്ബിഐ പ്രഖ്യാപനം വന്നിരിക്കുന്നത്.

ആര്ബിഐയുടെ പ്രഖ്യാപനങ്ങള് ഇവയാണ്. റിവേഴ്സ് റിപ്പോ റേറ്റ് 90 ബേസിസ് പോയന്റ് കുറച്ചിട്ടുണ്ട്. ഇതോടെ നിരക്ക് 4 ശതമാനമാകും. വിപണിയില് പണലഭ്യത വര്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നിരക്കുകള് കുറച്ചത്. വായ്പ തിരിച്ചടയ്ക്കാന് മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകള്ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്കും ഇത് ബാധകമായിരിക്കും.

Content Highlights:The announcements help middle class and businesses: Prime Minister Narendra Modi

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story