AUTO

ഇന്ത്യ ഭാരത് സ്റ്റേജ് 6ലേക്ക് ചുവടുമാറുന്നു; ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ലഭ്യമാകുക ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും

Newage News

19 Feb 2020

ന്യൂഡല്ഹി: ഏപ്രില് ഒന്നുമുതല് ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭ്യമാകുക.

യുറോ നാല് നിലവാരത്തില് നിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വെറും മൂന്നുവര്ഷംകൊണ്ടാണ് ഈ നേട്ടം രാജ്യ സ്വന്തമാക്കുന്നത്.

യൂറോപ്പിലെ യൂറോ ചട്ടങ്ങള്ക്ക് സമാനമാണ് ബിഎസ് നിലവാരം. വാഹനങ്ങള് പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ(സള്ഫറിന്റെ) അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എന്ന ബിഎസ്-6.

2017ലാണ് നിലവിലുള്ള ബിഎസ്- 4 നിലവാരം നിലവില്വന്നത്. നാലില് നിന്ന് അഞ്ചിലേയ്ക്കല്ല നേരിട്ട് ആറിലേയ്ക്കാണ് രാജ്യം മാറുന്നത്. മുമ്പത്തെ തീരുമാനമനുസരിച്ച് ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നിലവില് വരേണ്ടത്.

രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്താണ് ബിഎസ്-6ലേയ്ക്ക് ഒറ്റയടിക്ക് മാറാന് തീരുമാനിച്ചത്.

ബിഎസ് 4 ഇന്ധനത്തില് 50 പിപിഎം(പാര്ട്സ് പെര് മില്യണ്) സള്ഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാല് ബിഎസ്-6ല് 10 പിപിഎം മാത്രമാണുള്ളത്. നൈട്രജന് ഓക്സൈഡിന്റെ അളവിലും കാര്യമായ കുറവുണ്ടാകും.

സള്ഫറിന്റെ അളവ് കുറവുള്ള ഇന്ധനം ശുദ്ധീകരിച്ചെടുക്കനുള്ള പ്ലാന്റ് നവീകരണത്തിനായി പൊതുമേഖല എണ്ണക്കമ്പനികള് ചെലവാക്കിയത് 35,000 കോടി രൂപയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story