TECHNOLOGY

ഹ്യൂമനോയിഡ് റോബോട്ടുകൾ വൻതോതിൽ വികസിപ്പിക്കുവാനൊരുങ്ങി ഹാൻസൺ റോബോട്ടിക്സ്

Newage News

06 Feb 2021

ഹോങ്കോംഗ് ആസ്ഥാനമായുള്ള ഒരു റോബോട്ടിക് കമ്പനി 2021 ല്‍ ആയിരക്കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകള്‍ വന്‍തോതില്‍ വികസിപ്പിക്കുവാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ സ്ഥിതീകരിച്ചു. ഈ വര്‍ഷത്തിന്റെ പകുതിയില്‍ നാല് വ്യത്യസ്ത ഹ്യൂമനോയിഡ് മോഡലുകള്‍ ഫാക്ടറികള്‍ വികസിപ്പിക്കുവാന്‍ ആരംഭിക്കുമെന്നാണ് ഹാന്‍സണ്‍ റോബോട്ടിക്‌സ് പറയുന്നത്. ആ റോബോട്ടുകളില്‍ ഒന്ന് 'സോഫിയ' എന്ന റോബോട്ടാണ്. ഇതിന് മനുഷ്യനെപ്പോലെ തന്നെ കാണാനും സംസാരിക്കാനും സാധിക്കും. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹ്യൂമനോയിഡ് കൂടിയാണ് സോഫിയ.   കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഡേവിഡ് ഹാന്‍സണ്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു, ഈ കൊറോണ കാലത്ത് മനുഷ്യരെ സഹായിക്കാനും അവരുമായി ഇടപഴകാനും രൂപകല്‍പ്പന ചെയ്ത റോബോട്ടുകളുടെ ആവശ്യം വര്‍ദ്ധിക്കുകയുണ്ടയി. കൊറോണ നിലനില്‍ക്കുന്നതിനാല്‍ രോഗികള്‍ക്ക് സംരക്ഷണം നല്‍കുവാനും അവരെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായും കൂടുതല്‍ ഓട്ടോമേഷന്‍ സംവിധാനം ആവശ്യമാണ്.' മുന്‍കാലങ്ങളില്‍ കമ്പനിയുടെ പല റോബോട്ടുകളും കൈകൊണ്ട് നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോള്‍, ഹാന്‍സണ്‍ റോബോട്ടിക്‌സ് അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിലവില്‍ 24 സോഫിയ മോഡലുകളുണ്ടെന്നും അവ 'മറ്റ് പലതരം മോഡലുകള്‍' സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന ആശയമായി ഉപയോഗിക്കുമെന്നും ഹാന്‍സണ്‍ പറഞ്ഞു. കൃത്യമായ ഒരു സംഖ്യ പറയുന്നില്ലെങ്കിലും 2021 അവസാനത്തോടെ 'ആയിരക്കണക്കിന്' റോബോട്ടുകള്‍ വില്‍ക്കുവാന്‍ കമ്പനി ലക്ഷ്യമിടുന്നതെന്ന് ഹാന്‍സണ്‍ വ്യക്തമാക്കി.ആരോഗ്യമേഖലയില്‍ സഹായികളായി ഹ്യൂമനോയിഡ് റോബോട്ടുകളെ വിപണനം ചെയ്യാന്‍ പദ്ധതിയിടുന്നതായിയും കമ്പനി പറയുന്നു. ഉദാഹരണത്തിന്, ബാധിച്ച രോഗം തിരിച്ചറിയുന്നതിന് മുന്‍പായോ, പ്രായമായവരുമായി ശാരീരിക വ്യായാമങ്ങള്‍ ചെയ്യിപ്പിക്കുവാനോ, ശരീര-താപനില അളക്കുന്നതിനോ എന്ന് തുടങ്ങി രോഗികളുമായി പരസ്പര ബന്ധമുണ്ടാക്കുന്ന അവസരങ്ങളില്‍ ഇവ ഉപയോഗിക്കാം.

അത്തരം 'സോഷ്യല്‍ റോബോട്ടുകള്‍' പ്രവര്‍ത്തിപ്പിക്കുന്നത് മെഷീന്‍ ലേണിംഗ് രീതികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൊണ്ടാണ്. മനുഷ്യരുടെ മുഖങ്ങളും പ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ അവര്‍ ക്യാമറകളും സെന്‍സറുകളും ഉപയോഗിക്കുന്നു. കാലക്രമേണ അവരുടെ സാമൂഹികവും വൈകാരികവുമായ ബുദ്ധി വികസിപ്പിക്കാന്‍ സഹായിക്കുന്ന ഡിവൈസുകള്‍ ഉപയോഗിച്ചാണ് ഈ റോബോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ ഒരു ലാബില്‍ നടന്ന പ്രകടനത്തിനിടയില്‍, സോഫിയ മോഡലുകളിലൊന്ന് മനുഷ്യരെ സഹായിക്കാന്‍ കഴിയുന്ന ചില പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയുണ്ടായി. കൂടത്തെ, ഈ റോബോട്ടുകള്‍ മനുഷ്യനെപ്പോലെയാണെന്നും എയര്‍ലൈന്‍ വ്യവസായത്തിലും മറ്റും പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുവാന്‍ ഇവ ഉപയോഗിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുകയുണ്ടായി. ഹോങ്കോങ്ങിന്റെ പോളിടെക്‌നിക് സര്‍വകലാശാലയിലെ സോഷ്യല്‍ റോബോട്ടിക്‌സ് പ്രൊഫസറാണ് ജോഹാന്‍ ഹൂര്‍. അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ സോഫിയയെക്കുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുകയാണെങ്കിലും പാന്‍ഡെമിക് റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ അത് കൂടുതല്‍ പരിപോഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോറോണക്ക് മുമ്പ് റോബോട്ടുകളുടെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പ്രൊഫഷണല്‍ സര്‍വീസ് റോബോട്ടുകളുടെ ലോകമെമ്പാടുമുള്ള വില്‍പ്പന 2018 നും 2019 നും ഇടയില്‍ 32 ശതമാനം ഉയര്‍ന്നതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റോബോട്ടിക്സ് കഴിഞ്ഞ വര്‍ഷം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ