TECHNOLOGY

സൊണാറ്റ മള്‍ട്ടിഫങ്ഷന്‍സ് വാച്ചുകള്‍ വിപണിയില്‍

Newage News

01 Mar 2021

  • വ്യത്യസ്ത സബ്ഡയലുകളും മികച്ച രൂപകല്പനയുമായി സൊണാറ്റ മള്‍ട്ടിഫങ്ഷന്‍സ് വാച്ചുകള്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള വാച്ച് ബ്രാന്‍ഡായ സൊണാറ്റ വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി മള്‍ട്ടിഫങ്ഷന്‍ വാച്ചുകള്‍ വിപണിയിലിറക്കി. രൂപഭംഗിയും പ്രവര്‍ത്തനമികവും സംയോജിപ്പിച്ചിരിക്കുകയാണ് പുതിയ മള്‍ട്ടിഫങ്ഷന്‍സ് വാച്ചുകളില്‍. ഉയര്‍ന്ന ഗുണമേന്മയുള്ളതും വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യവും ആകര്‍ഷകമായ രൂപകല്പനയിലുമുള്ള സ്റ്റൈലിഷ് വാച്ചുകളാണ് സൊണാറ്റ അവതരിപ്പിക്കുന്നത്. ദിവസം, തീയതി, സെക്കന്‍ഡ് തുടങ്ങിയവ കാണിക്കുന്ന സബ്ഡയലുകള്‍ ആണ് ഇവയുടെ പ്രത്യേകത. വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി വ്യത്യസ്തമായ 24 വാച്ചുകള്‍ ആണ് ഈ ശേഖരത്തില്‍ ഉള്ളത്. 1999 മുതല്‍ 2799 രൂപവരെയാണ് വില. മള്‍ട്ടിഫങ്ഷന്‍സ്  സീരീസിലെ വനിതകള്‍ക്കുള്ള വാച്ചുകള്‍ ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്.  ബൈമെറ്റല്‍ ബ്രേസ്ലെറ്റുകളും ഡയലുകളും, ആന്ത്രാസൈറ്റ് മെഷ് സ്ട്രാപ്പുകള്‍, അലംകൃതമായ ഡയലുകള്‍ എന്നിവയാണ് ഇവയുടെ പ്രത്യേകത.

മള്‍ട്ടിഫങ്ഷന്‍സ്  സീരീസിലെ പുരുഷന്‍മാര്‍ക്കുള്ള വാച്ചുകളും ഫീച്ചറുകള്‍ നിറഞ്ഞതും ആകര്‍ഷകമായ വിലയിലുള്ളതുമാണ്. മികച്ച ഗുണനിലവാരവും ഡിസൈന്‍ മികവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് ഈ വാച്ചുകള്‍. മികച്ച ഫീച്ചറുകളും സിഗ്നേച്ചര്‍ ഡിസൈനും ഈ വാച്ചുകളെ എല്ലാ അവസരങ്ങള്‍ക്കും അനുയോജ്യമാക്കുന്നു. മള്‍ട്ടിഫങ്ഷന്‍സ്  സീരീസിലെ പുരുഷന്‍മാര്‍ക്കുള്ള വാച്ചുകള്‍ 12 വേരിയന്‍റകളിലായി 2399 മുതല്‍ 2699 രൂപ വരെ വിലയില്‍ ലഭ്യമാണ്. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ശ്രമിക്കുന്നതെന്ന് സൊണാറ്റ മാര്‍ക്കറ്റിംഗ് ഹെഡ് സുബിഷ് എസ്. പറഞ്ഞു. സ്റ്റൈലും ഫങ്ഷണാലിറ്റിയും ഒന്നിച്ചുചേരുന്നതാണ് സൊണാറ്റയുടെ മള്‍ട്ടിഫങ്ഷന്‍സ് വാച്ചുകള്‍. യുവാക്കള്‍ക്കും സജീവമായ ഉപയോക്താക്കള്‍ക്കുമായി സൊണാറ്റ മള്‍ട്ടിഫങ്ഷന്‍സ് അവതരിപ്പിക്കുന്നതിന് സന്തോഷമുണ്ട്. വിവിധ അവസരങ്ങളില്‍ അണിയുവാന്‍ അനുയോജ്യമായ മികച്ച രൂപകല്പനയിലുള്ള വാച്ചകളാണ് ഈ ശേഖരത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ