AUTO

പുതിയ BMW 220i M സ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു

Newage News

12 Jan 2021

  • ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇപ്പോൾ പെട്രോൾ പതിപ്പിലും ലഭ്യമാണ്
  • ‘എം സ്പോർട്ട്’ ഡിസൈൻ പാക്കേജിന്‍റെ മതിപ്പുളവാക്കുന്ന സവിശേഷത

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ പുതിയ പെട്രോൾ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ആകർഷകമായ 'എം സ്പോർട്ട്' പാക്കേജിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ബിഎംഡബ്ല്യു 220ഐ ചെന്നൈയിലുള്ള ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്‍റിൽ പ്രാദേശികമായി നിർമ്മിച്ചതാണ്. നിലവിലുള്ള രണ്ട് ഡീസൽ പതിപ്പുകൾക്കൊപ്പം ഈ വാഹനവും ഇന്നു മുതൽ ഡീലർഷിപ്പുകളിൽ ലഭ്യമാകും. "ലക്ഷ്വറി കാർ സെഗ്‌മെന്‍റിൽ ഉരുത്തിരിഞ്ഞു വരുന്ന ട്രെൻഡുകൾക്ക് അനുസരിച്ച് ഉൽപ്പന്ന ശ്രേണികളെ വിപുലമാക്കുന്ന രീതി ബിഎംഡബ്ല്യു ഇന്ത്യ തുടരുകയാണ്. ബിഎംഡബ്ല്യു പ്രേമികളുടെ യാത്രാ ആവശ്യങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കുന്ന കാര്യത്തിൽ അവർക്ക് തിരഞ്ഞെടുക്കാനുള്ള പവർ നൽകുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പെർഫോമൻസിലും സ്പോർട്ടിനെസിലും ഫോക്കസ് ചെയ്‍ത് ഡിസൈൻ ചെയ്‌തിരിക്കുന്ന പുതിയ BMW 220i M സ്പോർട്ട്, മോട്ടോർസ്പോർട്ട് ആരാധകരുടെ ആവശ്യകതകൾക്ക് ഉതകുന്ന തരത്തിൽ ശക്തി പ്രകടനം നടത്തുന്ന ഒന്നാണ്. പെട്രോൾ എഞ്ചിന്‍റെ ഡൈനാമിക്‌സ്, ഫസ്റ്റ് ക്ലാസ് ഡ്രൈവിംഗ് ക്യാരക്റ്ററിസ്റ്റിക്ക്സ്, ഏറ്റവും ഉയർന്ന കംഫർട്ട് എന്നിവ ഉള്ളതിനാൽ "എപ്പോഴും ഷിയർ ഡ്രൈവിംഗ് പ്ലഷർ' ഉറപ്പാണ്" - ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്‍റ് വിക്രം പവ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story