AUTO

ബിഎംഡബ്ല്യു ആർ നയൺ ടി, ആർ നയൺ ടി സ്ക്രാമ്പ്ളർ ഇന്ത്യയിൽ അവതരിപ്പിച്ചു

Newage News

02 Mar 2021

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ പുതിയ ബിഎംഡബ്ല്യു ആർ നയൺ ടി, ബിഎംഡബ്ല്യു ആർ നയൺ ടി സ്ക്രാമ്പ്ളർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. കംപ്ളീറ്റ്ലി ബിൽറ്റ്അപ്പ് യൂണിറ്റുകളായി (CBU) ലഭ്യമായ മോട്ടോർസൈക്കിളുകൾ ഇന്ന് മുതൽ ഇന്ത്യയിൽ എല്ലായിടത്തുമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാം. “പുതിയ ബിഎംഡബ്ല്യു ആർ നയൺ ടി, ബിഎംഡബ്ല്യു ആർ നയൺ ടി സ്ക്രാമ്പ്ളർ എന്നിവ കാലാതീതമായ മോട്ടോർസൈക്ക്ളിംഗ് സംസ്ക്കാരത്തിന്‍റെ പ്രദർശനമാണ്. ഇത് ആഘോഷിക്കുന്നത് പ്യുവർ റൈഡിംഗ്, സ്പോർട്ടിനെസ് എന്നിവയാണ്. ഡിസൈനിലും അപ്പീലിലും ഇത് തികച്ചും വേറിട്ടു നിൽക്കുന്നു. പഴമയിൽ നിന്ന്  വശ്യത നേടിക്കൊണ്ട് ഈ വാഹനം അൾട്ടിമേറ്റ് റൈഡിംഗ് പ്ലഷർ നൽകുന്നു. ഇന്ത്യയിലെ ബിഎംഡബ്ല്യു മോട്ടോറാഡ് ഹെറിറ്റേജ് ശേഖരത്തിലേക്ക് മറ്റൊരു പുതിയ ഘടകം കൂടി ചേർ‌ക്കുന്നതിൽ‌ ഞങ്ങൾ‌ സന്തുഷ്ടരാണ്. ഇപ്പോഴും ആളുകളിൽ നൊസ്റ്റാൾജിയ ഉണർത്തുന്നൊരു വാഹനമാണിത്” – ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്‍റ്, വിക്രം പവ പറഞ്ഞു.

പുതിയ ബിഎംഡബ്ല്യു ആർ നയൺ ടി ക്ലാസിക് റോഡ്സ്റ്റർ വിഭാഗത്തിൽപ്പെടുന്ന വാഹനമാണ്. 90 വർഷത്തിലധികമായി തുടരുന്ന മോട്ടോർസൈക്കിൾൾ ഡിസൈനിൽ ഹൈ ക്വാളിറ്റി മെറ്റീരിയലുകളും ശ്രദ്ധയോടെയുള്ള ക്രാഫ്റ്റ്സ്മാൻഷിപ്പും കൂടി ചേരുമ്പോൾ വാഹനത്തിന് പൂർണ്ണത കൈവരുന്നു. ഇതിന്‍റെ ഐക്കോണിക് ബോക്സർ എഞ്ചിൻ യഥാർത്ഥ അനുപാതങ്ങളുമായി ഇപ്പോൾ കൂടുതൽ മികച്ച രീതിയിൽ കൂടിച്ചേരുന്നു. ഇതിന്‍റെ മെച്ചപ്പെടുത്തിയ ടോർക്ക് കെർവ് വാഹനത്തിന് കൂടുതൽ മികച്ച പെർഫോമൻസും നൽകുന്നു.പുതിയ ബിഎംഡബ്ല്യു ആർ നയൺ ടി സ്ക്രാമ്പ്ളർ കാലഘട്ടത്തെ വളരെ സവിശേഷമായ രീതിയിൽ പുനരുജ്ജീവിപ്പിക്കുന്നു.. ഈ മോട്ടോർസൈക്കിൾ വിഭാഗത്തെ നിർവചിക്കുന്ന എല്ലാ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്യൂരിസ്റ്റ് അനുഭവം ഇഷ്ടപ്പെടുന്ന മോട്ടോർസൈക്കിൾ പ്രേമികൾക്കായി നിർമ്മിച്ചിരിക്കുന്ന വാഹനം ബിഎംഡബ്ല്യു-ന്‍റെ ക്വാളിറ്റിയും ടെക്നോളജിയുമായി കൂട്ടിച്ചേർത്തിരിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story