AUTO

പുതിയ മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Newage News

05 Mar 2021

  • നിരവധി സ്‌റ്റൈലുകളില്‍ പുതിയ സാഹസങ്ങള്‍ക്ക് പ്രചോദനം നല്‍കാനായി വൈദഗ്ദ്ധ്യമാര്‍ന്ന ഫൈവ് സീറ്റര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വെഹിക്കിള്‍ (SAV) 
  • സമഗ്രമായ ഓണര്‍ഷിപ്പ് അനുഭവത്തിനായി ഓള്‍ ഇന്‍ 'അബ്‌സൊല്യൂട്ട് വാല്യൂ' ഇതാദ്യമായി നല്‍കുന്നു

പുതിയ മിനി കണ്‍ട്രിമാന്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു.  ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റില്‍ നിര്‍മ്മിച്ച ഈ വാഹനത്തിന്  മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡ് എന്നിങ്ങനെ രണ്ട് പെട്രോള്‍ പതിപ്പുകളുണ്ട്. എല്ലാ MINI അംഗീകൃത ഡീലര്‍ഷിപ്പുകളിലും മിനി ഓണ്‍ലൈന്‍ ഷോപ്പ് വഴിയും (shop.mini.in) വാഹനം ബുക്ക് ചെയ്യാനും ടെസ്റ്റ് ഡ്രൈവ് നടത്താനും അവസരമുണ്ട്. BMW ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായ വിക്രം പവ പറഞ്ഞു ''പുതിയ MINI കണ്‍ട്രിമാന്‍ പുതു അനുഭവങ്ങളുടെയും പുതു ചക്രവാളങ്ങളുടെയും പാതകള്‍ തേടാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്നു. ബഹുമുഖത്വമുള്ള ഈ സ്‌പോര്‍ട്ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍ (SAV) ഏതു സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന വാഹനമാണ്. ഇതിന്റെ അഡ്രിനാലിന്‍ പമ്പിംഗ് എഞ്ചിന്‍, മനോഹരമായ ഇന്റീരിയര്‍ ഡിസൈന്‍ ഫീച്ചറുകള്‍, ഏറ്റവും പുതിയ ടെക്‌നോളജി എന്നിവ തടസ്സങ്ങളില്ലാതെ ഇണങ്ങിച്ചേരുന്നു. ആസൂത്രിതമായ ഒരു അവധിക്കാല യാത്ര ആയാലും പെട്ടെന്നുള്ള ഒരു യാത്രയായാലും പുതിയ MINI കണ്‍ട്രിമാന്‍ ആവേശകരമായ പുതു അനുഭവങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഓള്‍ ഇന്‍ 'അബ്‌സൊല്യൂട്ട് വാല്യു' ഓഫറില്‍ സമഗ്രമായ ഓണര്‍ഷിപ്പ് അനുഭവം നല്‍കുന്ന പുതിയ MINI കണ്‍ട്രിമാന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ' രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളുടെയും എക്‌സ്‌ഷോറൂം* വില ഇനിപ്പറയുന്നതാണ്: MINI കണ്‍ട്രിമാന്‍ കൂപ്പര്‍ S INR 39,50,000.MINI കണ്‍ട്രിമാന്‍ കൂപ്പര്‍ S JCW ഇന്‍സ്പയേര്‍ഡ്: INR 43,40,000.

* ഇന്‍വോയിസിംഗ് സമയത്തെ വിലയായിരിക്കും ബാധകമാകുക. എക്‌സ്‌ഷോറൂം വില ബാധകമാകുന്ന GST ഉള്‍പ്പെടെയാണ് (കോംപെന്‍സേഷന്‍ സെസ് ഉള്‍പ്പെടെ), റോഡ് ടാക്‌സ്, ടാക്‌സ് കളക്റ്റഡ് അറ്റ് സോഴ്‌സ് (TCS), RTO സ്റ്റാറ്റൂട്ടറി ടാക്‌സുകള്‍/ഫീസുകള്‍, മറ്റ് പ്രാദേശിക ടാക്‌സ് സെസ് ലെവികള്‍, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടുന്നില്ല. മുന്‍കൂര്‍ അറിയിപ്പില്ലാതെ വിലയും ഓപ്ഷനുകളും മാറ്റത്തിന് വിധേയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രാദേശിക MINI ഓഥറൈസ്ഡ് ഡീലറെ ബന്ധപ്പെടുക. പുതിയ MINI കണ്‍ട്രിമാന്‍ പ്രചോദനാത്മക രൂപകല്‍പ്പന, പുതു സവിശേഷതകള്‍, സാങ്കേതികവിദ്യ എന്നിവയാല്‍ പുതുമയുള്ള ഒരു ലുക്ക് നല്‍കുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി ഡ്രൈവുകള്‍ക്കും ഒരു നല്ല കൂട്ടാളിയായിരിക്കും, ഒപ്പം ഇതാദ്യമായി ഓള്‍ ഇന്‍ 'അബ്സോല്യൂട്  വാല്യൂ' ഓഫറും. നിശ്ചിത ഇഎംഐയില്‍, പുതിയ MINI കണ്‍ട്രിമാന്‍ 3 അല്ലെങ്കില്‍ 4 വര്‍ഷത്തേക്ക് സുരക്ഷിതവും സമഗ്രവുമായ ഓണര്‍ഷിപ്പ് പാക്കേജിനൊപ്പം സ്വന്തമാക്കാനാകും. ഇതില്‍ സര്‍വീസ് ഇന്‍ക്ലൂസീവ് പ്ലസ്, റീപ്പെയര്‍ ഇന്‍ക്ലൂസീവ്, MINI സെക്യുവര്‍, MINI 360°, ല്‍ അഷ്വര്‍ഡ് ബൈബാക്ക് വാല്യു, ലോയല്‍റ്റി/ട്രേഡ് ഇന്‍ ബോണസ്, MINI ആക്‌സസറികളിലും ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളിലും 20% ഡിസ്‌ക്കൌണ്ട് എന്നിവ ഉള്‍പ്പെടുന്നു. ഓള്‍ ഇന്‍ 'അബ്‌സൊല്യൂട്ട് വാല്യു' ഓഫര്‍ പുതിയ MINI കണ്‍ട്രിമാന്റെ രണ്ട് പുതിയ പതിപ്പുകളിലും 2021 ജൂണ്‍ അവസാനം വരെ ലഭ്യമാകും. ഓഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ MINI അംഗീകൃത ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്.

പുതിയ MINI കണ്‍ട്രിമാന്‍ വൈറ്റ് സില്‍വര്‍, സെയ്ജ് ഗ്രീന്‍ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നു. ഇതോടൊപ്പം പുതുതായി രൂപകല്‍പന ചെയ്ത  ഫ്രണ്ട്, റിയര്‍ ബംപറുകളും റേഡിയേറ്റര്‍ ഗ്രില്ലും LED ഹെഡ്ലൈറ്റുകളും യൂണിയന്‍ ജാക്ക് ഡിസൈനിലുള്ള പുതിയ LED റിയര്‍  ലൈറ്റുകളുമുണ്ട്. പുതിയ 5.5-inch/13.97 cm മള്‍ട്ടിഫംഗ്ഷന്‍ ഫുള്ളി ഡിജിറ്റല്‍ ഡിസ്‌പേ, മാള്‍ട്ട് ബ്രൗണിലും സാറ്റെലൈറ്റ് ഗ്രേയിലും ഉള്ള പുതിയ ലെതര്‍ ചെസ്റ്റര്‍ അപ്‌ഹോള്‍സ്റ്ററിയും മാച്ചിങ് കളര്‍ ലൈനും, MINI യുവേര്‍സ് ഇന്റീരിയര്‍ സ്‌റ്റൈല്‍ ഷേഡഡ് സില്‍വര്‍ ഇല്ലൂമിനേറ്റഡ് ഇന്റീരിയര്‍ സര്‍ഫസ് ട്രിം, ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് എയ്‌റോഡൈനാമിക് കിറ്റ്, 7 സ്പീഡ് ഡബിള്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ട്രാന്‍സ്മിഷന്‍ എന്നിവ പുതിയ MINI കണ്‍ട്രിമാന്‍ കൂപ്പര്‍ S JCW ഇന്‍സ്പയേര്‍ഡില്‍ എക്‌സ്‌ക്ലൂസീവാണ്. പുതിയ MINI കണ്‍ട്രിമാന്‍ സെയ്ജ് ഗ്രീന്‍ (പുതിയത്), വൈറ്റ് സില്‍വര്‍ (പുതിയത്), മിഡ്‌നൈറ്റ് ബ്ലാക്ക്, ചില്ലി റെഡ്, ഐലന്‍ഡ് ബ്ലൂ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നിങ്ങനെ ആറ് നിറങ്ങളില്‍ ലഭ്യമാണ്. 

പുതിയ MINI കണ്‍ട്രിമാന്‍

പുതിയ MINI കണ്‍ട്രിമാന്റെ എക്സ്റ്റീരിയര്‍ ബഹുമുഖത്വം, അജിലിറ്റി, പ്രീമിയം ക്യാരക്റ്റര്‍ എന്നിവ വ്യക്തമായി പ്രകടിപ്പിക്കുന്നതാണ്. ഇതിന്റെ പവര്‍ഫുള്‍ പ്രപ്പോഷനുകള്‍ വാഹനത്തിന് വ്യത്യസ്തമായ പ്രസന്‍സ് നല്‍കുന്നു. ഇത് ഐക്കോണിക് MINI ഡിസൈന്‍ ഭാഷ മെച്ചപ്പെടുത്തിയ ഫംഗ്ഷണാലിറ്റിയുമായി സംയോജിപ്പിച്ചിരിക്കുന്നു. സര്‍ഫസിലുള്ള കൃത്യമായ രേഖകള്‍ കാറിന്റെ അത്‌ലെറ്റിക് ഷേപ്പും വെര്‍ട്ടിക്കല്‍ ഓറിയന്റേഷനും എടുത്തുകാണിക്കുന്നു. കൂപ്പര്‍ S വേരിയന്റിലെ കോണ്‍ട്രാസ്റ്റിംഗ്  റൂഫ്, പുതിയ LED ഹെഡ്‌ലൈറ്റ്, യൂണിയന്‍ ജാക്ക് ഡിസൈനിലുള്ള LED റിയര്‍ ലൈറ്റുകള്‍, പുതിയ റേഡിയേറ്റര്‍ ഗ്രില്‍, പുതിയ ഫ്രണ്ട്, റിയര്‍ ബംപര്‍, 17-inch/43.18 cm ഇംപ്രിന്റ് സ്‌പോക്ക് വീല്‍ പുതിയൊരു ഫ്രഷ് ലുക്ക് നല്‍കുന്നു. സാറ്റിന്‍ ഫിനീഷ്ഡ് അലൂമിനിയത്തിലുള്ള റൂഫ് റെയിലുകള്‍ വെള്ളി നിറമുള്ള സൈഡ് സില്‍ ടോപ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നതുവഴി കാറിന്റെ ഉയരത്തിന് മികച്ച വിഷ്വല്‍ എംഫസിസ് ലഭിക്കുന്നു. LED ഹെഡ്‌ലാംപിന്റെ അസെമിട്രിക്കലി റൌണ്ടഡ് കോണ്‍ടൂര്‍ റേഡിയേറ്റര്‍ ഗ്രില്ലിനൊപ്പം ഒരു വ്യതിരിക്തമായ മുന്‍ കാഴ്ച നല്‍കുന്നു. റണ്‍ ഫ്‌ലാറ്റ് ടയറുകളോട് കൂടിയ കൂപ്പര്‍ S JCW ഇന്‍സ്പയേര്‍ഡ് വേരിയന്റിലെ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് എയ്റോഡൈനാമിക് കിറ്റും 18-inch/45.72 cm ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് ത്രില്‍ സ്പോക് വീലും  വാഹനത്തിന്റെ സ്‌റ്റൈല്‍ ക്വോഷന്റ് മൊത്തത്തില്‍ വര്‍ദ്ധിപ്പിക്കുന്നു.

മനോഹരമായ ഇന്റീരിയര്‍ സ്‌റ്റൈല്‍ ആധുനിക എയ്സ്‌ത്തെറ്റിക്ക്സിനും പുതുക്കിയ ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പുമായി മനോഹരമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. പരമ്പരാഗത MINI കോക്ക്പിറ്റിന്റെ വ്യക്തമായ ഹൊറിസോണ്ടല്‍ സ്ട്രക്ച്ചര്‍, സ്‌ട്രെച്ച്ഡ് ലൈന്‍സ്, ആവശ്യത്തിന് വലുപ്പമുള്ള സര്‍ഫസുകള്‍ എന്നിവ കൂടുതല്‍ ആകര്‍ഷണീയത നല്‍കുന്നു. MINI കണ്‍ട്രിമാന്‍ കൂപ്പര്‍ S-ന്റെ ഇന്റീരിയര്‍ സര്‍ഫസ് പിയാനോ ബാക്ക് വിത്ത് ലെഥറേറ്റ് കാര്‍ബണ്‍ ബ്ലാക്ക് അപ്‌ഹോള്‍സ്റ്റററിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. MINI കണ്‍ട്രിമാന്‍ കൂപ്പര്‍ S JCW ഇന്‍സ്പയേര്‍ഡില്‍ ലെഥര്‍ ചെസ്റ്റര്‍ മാള്‍ട്ട് ബ്രൌണ്‍ അല്ലെങ്കില്‍ ലെഥര്‍ ചെസ്റ്റര്‍ സാറ്റലൈറ്റ് ഗ്രേ അപ്‌ഹോള്‍സ്റ്ററി എന്നിവയിലുള്ള യുവേര്‍സ് ഇന്റീരിയര്‍ സ്‌റ്റൈല്‍ ഷേഡഡ് സില്‍വറാണ് ഉപയോഗിച്ചിരിക്കുന്നത്. ഡോര്‍ പാനല്‍, ആംറെസ്റ്റ് സര്‍ഫസുകള്‍, ഡാഷ്‌ബോര്‍ഡിന് കീഴെയുള്ള നീ പാഡുകള്‍ എന്നിവയുടെ സമീപത്ത് കാണുന്ന കളര്‍ ലൈനുകള്‍ ഇപ്പോള്‍ വ്യക്തിഗത അപ്‌ഹോള്‍സ്റ്ററി നിറങ്ങളുമായി പൊരുത്തപ്പെടുന്നു.

MINI എക്‌സൈറ്റ്‌മെന്റ് പായ്ക്കില്‍ LED ഇന്റീരിയര്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുണ്ട്. ഇത് തിരഞ്ഞെടുത്തനിറങ്ങളിലൂടെ കോക്ക്പിറ്റിനെ ഇല്ലൂമിനേറ്റ് ചെയ്യുന്നു. കാര്‍ ഡോര്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഡ്രൈവറുടെ വശത്തെ എക്സ്റ്റീരിയര്‍ മിററില്‍  MINI ലോഗോ പ്രൊജക്റ്റ് ചെയ്യും. JCW സ്‌പോര്‍ട്ട്‌സ് ലെഥര്‍ സ്റ്റീറിംഗ് വീലോട് കൂടിയ ഇല്ലൂമിനേറ്റഡ് കോക്ക്പിറ്റില്‍ ജോണ്‍ കുപ്പര്‍ വര്‍ക്ക്‌സ് സ്വാധീനം ചെലുത്തുന്നത് തുടരുന്നു. ഹാര്‍മന്‍ കാര്‍ഡന്‍ ഹൈ ഫൈ സ്പീക്കര്‍ സിസ്റ്റം, പനോരമ ഗ്ലാസ് സണ്‍റൂഫ്, ടച്ച് കണട്രോളറും ബ്ലൂടൂത്ത് മൊബൈല്‍ കണക്റ്റിവിറ്റിയുമുള്ള MINI നാവിഗേഷന്‍ സിസ്റ്റമുള്ള MINI വയേര്‍ഡ് പാക്കേജ് എന്നീ ഫീച്ചറുകളും ഉള്‍പ്പെടുന്നു.MINI കണ്‍ട്രിമാന്‍ കൂപ്പര്‍ S JCW ഇന്‍സ്പയേര്‍ഡ് പുതിയ മള്‍ട്ടിഫംഗ്ഷന്‍ ഫുള്ളി ഡിജിറ്റല്‍ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. ഇത് സ്പീഡ്, ഗിയര്‍, ഫ്യുവല്‍ ലെവല്‍, മൈലേജ്, താപനില, നാവിഗേഷന്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ വ്യക്തമായ കാഴ്ച്ച ലഭ്യമാക്കുന്നു. ഹെഡ് അപ്പ് ഡിസ്‌പ്ലേ ഡ്രൈവിംഗ് സ്പീഡ്, നാവിഗേഷന്‍ ഇന്‍സ്ട്രക്ഷന്‍സ് ഇന്‍സ്ട്രക്ഷന്‍സ് തുടങ്ങിയ അവശ്യ വിവരങ്ങള്‍ ഒന്നും തന്നെ മിസ്സാവാതെ റോഡില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡ്രൈവറെ സഹായിക്കുന്നു. ഐക്കോണിക് സര്‍ക്കുലാര്‍ സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റ് പാനലിന് ചുറ്റും 8.8-inch/22.35 cm ടച്ച്‌സ്‌ക്രീനുള്ള  (കൂപ്പര്‍ s പതിപ്പില്‍ 6.5-inch/16.51 cm) മനോഹരമായ കളര്‍ ഡിസ്‌പ്ലേനല്‍കുന്ന ഒരു LED റിംഗ് ഉണ്ട്. മള്‍ട്ടിമീഡിയ, ഫോണ്‍, കാര്‍ ഫംഗ്ഷനുകള്‍ എന്നിവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ് മിഡില്‍ കണ്‍സോളിലെ കണ്‍ട്രോളര്‍. വയര്‍ലെസ്സ് ചാര്‍ജിങ്ങും ഇതിലുണ്ട്..

മെമ്മറി ഫംഗ്ഷനുള്ള ഇലക്ട്രിക്ക് സീറ്റ് അഡ്ജസ്റ്റ്‌മെന്റ് ഇപ്പോള്‍ ഡ്രൈവര്‍ക്കും മുന്നിലെ പാസഞ്ചര്‍ക്കും മെച്ചപ്പെട്ട ഹെഡ്, ഷോള്‍ഡര്‍ സ്‌പേസ് നല്‍കുന്നു. റിയറിലെ മൂന്ന് ഫുള്‍-ഫ്‌ളെഡ്ജ്ഡ് സീറ്റുകള്‍ പിന്‍ യാത്രക്കാര്‍ക്ക് കംഫര്‍ട്ടബിളായ സീറ്റിംഗ് നല്‍കുന്നു. കാര്‍ഗോ ഫംഗ്ഷന്‍ ഉപയോഗിച്ച് 40:20:40 സ്പ്‌ളിറ്റുള്ള ബാക്ക് സീറ്റ് മടക്കി ബൂട്ട് കപ്പാസിറ്റി 450 ലിറ്ററില്‍ നിന്ന് 1,390 ലിറ്ററായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പുതിയ MINI കണ്‍ട്രിമാനിലെ ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് വരുന്ന പിക്‌നിക് ബെഞ്ച് കാര്‍ പാര്‍ക്ക് ചെയ്ത് മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നു. ഫെന്‍ഡര്‍ ഡേര്‍ട്ട് പ്രൊട്ടക്ഷന്‍ ഫ്‌ളാപ്പ് ഉള്ളതിനാല്‍ വസ്ത്രങ്ങളില്‍ അഴുക്കാവില്ല. രണ്ട് പേര്‍ക്ക് ഇവിടെ ഇരിക്കാം. ഓട്ടോമാറ്റിക് ടെയില്‍ഗെയ്റ്റിലെ കംഫര്‍ട്ട് ആക്‌സസ് സിസ്റ്റം ഉള്ളതിനാല്‍ റിയര്‍ ഫെന്‍ഡറിന് അടിയില്‍ കാലോടിച്ചാല്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാം. 

പവറിന്റെ കാര്യത്തില്‍ പുതിയ MINI കണ്‍ട്രിമാന്‍ ഒരു ഒത്തുതീര്‍പ്പുകളും വരുത്തിയിട്ടില്ല. ഇതിന് ഊര്‍ജ്ജം നല്‍കുന്നത് ഏറ്റവും പുതിയ MINI  ട്വിന്‍പവര്‍ പവര്‍ ടര്‍ബോ ടെക്‌നോളജിയാണ്. ഇത് നല്‍കുന്നത് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സും എഫിഷ്യന്‍സിയുമാണ്. ട്വിന്‍ പവര്‍ ടെക്‌നോളജിയുള്ള 2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കുകയും ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ വാഹനം 5000 - 6000 rpm-ല്‍ 192 hp/141 kW ഔട്ട്പുട്ടും  1,350 - 4,600 rpm -ല്‍ 280 Nm മാക്‌സിമം  ടോര്‍ക്കും നല്‍കുന്നു. 7.5 സെക്കന്‍ഡില്‍ വാഹനം 100 km/hr വേഗത കൈവരിക്കുന്നു. ഇതിന്റെ ടോപ് സ്ഡീപ് 225 km/hr ആണ്.

കൂപ്പര്‍ S-ലുള്ള പുതിയ 7-സ്പീഡ് ഡബിള്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍, കൂപ്പര്‍ S JCW ഇന്‍സ്പയേര്‍ഡിലുള്ള 7- സ്പീഡ് ഡബിള്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ട്രാന്‍സ്മിഷന്‍  ബ്രോഡര്‍ ഗിയര്‍ സ്‌പ്രെഡ്, സമോളര്‍ എഞ്ചിന്‍ സ്പീഡ് സ്റ്റെപ്പ്‌സ് എന്നിവയിലൂടെ കൂടുതല്‍ കാര്യക്ഷമവും കംഫര്‍ട്ടബിളും സ്‌പോര്‍ട്ടിയുമായ ഡ്രൈവിംഗ് നല്‍കുന്നു. MINI കണ്‍ട്രിമാന്‍ കൂപ്പര്‍ S JCW ഇന്‍സ്പയേര്‍ഡില്‍ പാഡില്‍ ഷിഫ്റ്ററുകളുണ്ട്. ഇത് കൂടുതല്‍ സ്‌പോര്‍ട്ടിയായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.

MINI ഡ്രൈവിംഗ് മോഡുകള്‍ വ്യക്തിഗതമാക്കിയ വാഹന സെറ്റപ്പ് സാധ്യമാക്കുന്നു., ഡ്രൈവറുടെ മുന്‍ഗണനകള്‍ക്ക് അനുസരിച്ചുള്ള റൈഡ് കംഫര്‍ട്, മെച്ചപ്പെടുത്തിയ സ്‌പോര്‍ട്ടിനെസ്സ് അല്ലെങ്കില്‍ എഫിഷ്യന്‍സി  തുടങ്ങിയവയിലാണ് ഇത് ഫോക്കസ് ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് MID മോഡിന് പുറമെ Sport, Green മോഡുകളുമുണ്ട്. ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തില്‍ ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്റ്, റിയര്‍ വ്യൂ ക്യാമറ, ഹെഡ് അപ്പ് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുന്നു. പുതിയ MINI കണ്‍ട്രിമാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അത്യാധുനിക സേഫ്റ്റി ടെക്‌നോളജിയാണ്. സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സംവിധാനങ്ങള്‍  ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ക്രാഷ് സെന്‍സര്‍, ആന്റി -ലോക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, റണ്‍ ഫ്‌ളാറ്റ് ടയറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. സ്റ്റാന്‍ഡേര്‍ഡ് MINIMALISM ടെക്‌നോളജിയില്‍ ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ് ഫംഗ്ഷന്‍, ബ്രേക്ക് എനര്‍ജി റെക്യുപറേഷന്‍, ആക്റ്റീവ് കൂളിംഗ് എയര്‍ ഫ്‌ളാപ്‌സ്, ഇലക്ട്രോമെക്കാനിക്കല്‍ പവര്‍ സ്റ്റീറിംഗ് എന്നിവ എന്നിവയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story