LAUNCHPAD

പാലാരിവട്ടം മേൽപ്പാലം നാളെ തുറന്ന് കൊടുക്കും

Newage News

06 Mar 2021

കൊച്ചി: പാലാരിവട്ടം മേൽപ്പാലം പുനർനിർമാണം പൂർത്തിയാക്കി ഞായറാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. വൈകിട്ട് നാല് മണി മുതലാണ് ഗതാഗതം അനുവദിക്കുന്നത്. ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നത്.

പലം അപകടനിലയിലായതിനെ തുടർന്ന് പിനർനിർമാണത്തിനായി നിശ്ചയിച്ചിരുന്നത് എട്ട് മാസമായിരുന്നു. എന്നാൽ അഞ്ചര മാസം കൊണ്ടുതന്നെ നിർമാണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിച്ചു.

ഊരാളുങ്കൽ ലോബർ സൊസൈറ്റിക്കായിരുന്നു ഇതിന്റെ കരാർ. ഡിഎംആർസിയുടെ മേൽനോട്ടത്തിലായിരുന്നു പുനർനിർമാണം.

47 കോടി രൂപ ചെലവിട്ടി നിർമിച്ച മേൽപ്പാലം തകരാറിനായതിനെ തുടർന്ന് പാലം പുൻനിർമിക്കാൻ തീരുമാനമാവുകയായിരുന്നു. 22.64 കോടി രൂപയുടെ എസ്്റ്റിമേറ്റ് തുകയ്ക്കാണ് പാലം പുനർനിർമിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story