ECONOMY

ആര്‍ബിഐ പണനയ മീറ്റിംഗ് മാറ്റി

Newage News

29 Sep 2020

മുംബൈ: നാളെ മുതല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നടക്കാനിരുന്ന റിസര്‍വ് ബാങ്ക് പണ നയ മീറ്റിംഗ് മാറ്റിവെച്ചതായി ആര്‍ ബി ഐ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും. മീറ്റിംഗ് മാറ്റിവെച്ചതിന്റെ കാരണം റിസര്‍വ് ബാങ്ക് അറിയിച്ചിട്ടില്ല. മോണിട്ടറി പോളിസി കമ്മിറ്റിയിലെ പുറമേ നിന്നുള്ള അംഗങ്ങളെ ഇതുവരെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ഇതാകാം യോഗം മാറ്റിവെയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിതമാക്കിയതെന്നാണ് സൂചന. അതാണ് കാരണമെങ്കില്‍, ഇതുവരെയുണ്ടാകാത്ത ഒന്നാകും ഈ സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും പണനയ മീറ്റിംഗ് ചേര്‍ന്നിരുന്നു.

ആർബിഐ ഗവർണർ ശക്തികന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ ധനനയ സമിതി (എം പി സി) ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് യോഗം ചേരേണ്ടതായിരുന്നു. ഒക്ടോബർ ഒന്നിന് എംപിസിയുടെ പ്രമേയം പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെയാണ് ആര്‍ബിഐ യോഗം മാറ്റിയത്.

ആഗസ്തില്‍ നടന്ന പണനയ മീറ്റിംഗില്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതീവ ദുര്‍ബലാവസ്ഥയിലാണെന്നും യോഗത്തില്‍ നിരീക്ഷണം ഉയര്‍ന്നിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ