Newage News
23 Jan 2021
സൂചികകള്‍ ഇന്നലെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന 50000 പോയ്ന്റ് തൊട്ടതോടെ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നത് ഓഹരി വിപണി ഇടിയാന്‍ കാരണമായി. ദുര്‍ബലമായ ആഗോള വിപണിയും ഇതിന് ആക്കം കൂട്ടി. യൂറോപ്യന്‍ വിപണിയുടെ പ്രകടനവും ആശാവഹമായിരുന്നില്ല. സെന്‍സെക്സ് 746.22 പോയ്ന്റ് ഇടിഞ്ഞ് 48878.54 പോയ്ന്റിലും നിഫ്റ്റി 218.50 പോയ്ന്റ് ഇടിഞ്ഞ് 14371.90 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, ഐഷര്‍ മോട്ടോഴ്സ്, എച്ച് യു എല്‍, ടിസിഎസ് തുടങ്ങിയവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ അഞ്ചെണ്ണത്തിന് മാത്രമേ ഇന്ന് പച്ചതൊടാനായുള്ളൂ. അപ്പോളോ ടയേഴ്സ് 6.74 ശതമാനം നേട്ടമുണ്ടാക്കിയതാണ് വലിയ നേട്ടം. 14.65 രൂപ ഉയര്‍ന്ന് 231.90 രൂപയായി ഇന്നത്തെ ഓഹരി വില. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.59 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (1.28 ശതമാനം), എവിറ്റി (0.43 ശതമാനം), ഹാരിസണ്‍സ് മലയാളം (0.13 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കമ്പനികള്‍.സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊ്ച്ചിന് മിനറല്‍സ് & റൂട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, ഫെഡറല്‍ ബാങ്ക്, പാറ്റ്സ്പിന്‍ ഇന്ത്യ, എഫ്എസിടി, ഇന്‍ഡിട്രേഡ്, കേരള ആയുര്‍വേദ, നിറ്റ ജലാറ്റിന്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി 22 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനാകെ പോയത്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.