CORPORATE

5 വർഷത്തിനിടെ കേരളത്തിലെ തിയറ്റർ വ്യവസായത്തിൽ നിക്ഷേപമായെത്തിയത് 1000 കോടിയിലേറെ രൂപ; പുതുതായി നിർമിച്ചത് 250 സിനിമ സ്ക്രീനുകൾ, കോവിഡ് വില്ലനായതോടെ മുതൽ മുടക്കിയ തിയറ്റർ ഉടമകൾ കടുത്ത ആശങ്കയിൽ

Newage News

08 Aug 2020

കൊച്ചി: 5 വർഷത്തിനിടെ, കേരളത്തിൽ പുതുതായി നിർമിച്ചത് 250 സിനിമ സ്ക്രീനുകൾ. നിക്ഷേപം ഏകദേശം 1000 കോടിയിലേറെ രൂപ. മിക്കതും 3 കോടി മുതൽ 15 കോടി രൂപ വരെ വായ്പയെടുത്തു നിർമിച്ചത്. അപ്രതീക്ഷിത വില്ലനായെത്തിയ കോവിഡ് ആ നിക്ഷേപകർക്കു മുന്നിൽ സൃഷ്ടിച്ചതു വൻ പ്രതിസന്ധി. തിയറ്ററുകൾ അ‍ടഞ്ഞിട്ടു നാളെ 150 ദിവസം തികയുമ്പോഴും അവർക്കു മുന്നിൽ ഇരുട്ടു വീണ വെള്ളിത്തിര മാത്രം. ജിഎസ്ടി, വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് എന്നിവയിൽ ഇളവുകൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു സമർപ്പിച്ചിട്ടും പ്രതികരണമില്ല.

ഖജനാവിലേക്ക് 680 കോടി

നികുതിയിനങ്ങളിൽ സർക്കാരിന് 650 കോടിയോളം രൂപയാണു തിയറ്ററുകൾ വഴി ലഭിക്കുന്നത്. എന്നിട്ടും, അപകട വേളയിൽ തുണയ്ക്കാൻ ആരുമില്ലെന്ന വിഷമസന്ധിയിലാണു ചലച്ചിത്ര പ്രവർത്തകർ. വിനോദ നികുതി ഇനത്തിൽ കോർപറേഷനുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവയ്ക്കു ലഭിക്കുന്നത് 150 കോടി രൂപ. ജിഎസ്ടി ഇനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു 400 കോടി രൂപ. അവശ കലാകാരന്മാർക്കുള്ള സാംസ്കാരിക ക്ഷേമനിധിയിലെ പ്രധാന വിഹിതവും സിനിമ ടിക്കറ്റ് വരുമാനം തന്നെ. ഏകദേശം 70 കോടി രൂപ. പ്രളയ സെസായി 30 കോടി രൂപ. ടിക്കറ്റ് ഇതര വരുമാനമായി മറ്റൊരു 30 കോടി രൂപ കൂടി തിയറ്ററുകളിൽ നിന്നു ലഭിക്കുന്നുണ്ട്; കെട്ടിട നികുതി, തൊഴിൽ നികുതി, വിവിധ ലൈസൻസ് ഫീസ് ഇനങ്ങളിൽ.

ഇടവേളയില്ലാത്ത ആശങ്ക

നിലവിൽ, ഇരുപതോളം സ്ക്രീനുകളാണു പല നിർമാണ ഘട്ടങ്ങളിൽ. ഹരിപ്പാട് 20 കോടി ചെലവിട്ടു നിർമിച്ച തിയറ്റർ സമുച്ചയത്തിൽ പ്രദർശനം തുടങ്ങി ഒരു വർഷമാകും മുൻപേ കോവിഡ് മൂലം തിരശീല താഴ്ത്തേണ്ടി വന്നു. കൊച്ചിയിൽ 13 കോടി രൂപ ചെലവിൽ നവീകരിച്ച സമുച്ചയം പ്രവർത്തനം തുടങ്ങിയതിന്റെ 18 –ാം ദിവസമാണു കോവിഡ് ലോക്ഡൗൺ തുടങ്ങിയത്. ശേഷം, സ്ക്രീനിൽ അനിശ്ചിതത്വം മാത്രം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story