TECHNOLOGY

ശരീര താപം ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

Newage News

13 Feb 2021

നുഷ്യശരീരത്തില്‍ നിന്നും ചാർജ് ചെയ്യാൻ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയിലെ യുഎസ് ഗവേഷകരാണ് ഈ പരിസ്ഥിതി സൗഹ്യദ ഗാഡ്‌ജെറ്റ് നിർമിച്ചിരിക്കുന്നത്. ഇത് ഒരു വള പോലെ ധരിക്കാവുന്ന യ്യാം ഉപകരണമാണ്. റിപ്പോർട്ട് പ്രകാരം, ശരീര താപത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന തെര്‍മോ ഇലക്ട്രിക് ചിപ്പുകള്‍ അടങ്ങിയതാണിത്. റോബോട്ടുകള്‍ക്ക് വൈദ്യുതോര്‍ജ്ജം നല്‍കുന്നതിനായി യന്ത്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനു തുല്യമായ രീതിയാണിത്.ഈ സാങ്കേതികവിദ്യയ്ക്ക് ഭാഗികമായെങ്കിലും ഇലക്ട്രോണിക് മാലിന്യങ്ങളുടെ മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപകരണം പൂര്‍ണ്ണമായും പുനരുപയോഗം ചെയ്യാനാകുമെന്നും പ്രബന്ധകാരന്‍ ജിയാന്‍ലിയാങ് സിയാവോ തോംസണ്‍ പറഞ്ഞു.ചതുരശ്ര സെന്റിമീറ്ററിന് 1 വോള്‍ട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഈ ഉപകരണങ്ങള്‍ക്കു കഴിയുന്നു. ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും വന്‍തോതില്‍ ഉല്‍പാദനം അനുവദിക്കുന്നതിനും കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഈ ഗാഡ്‌ജെറ്റുകള്‍ വില്‍പനയ്‌ക്കെത്തുമെന്ന് സിയാവോ കൂട്ടിച്ചേർത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ