ECONOMY

പുതിയ വാഹനങ്ങൾക്ക് തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ വര്‍ധനയില്ല; ഇന്‍ഷുറന്‍സ് കൂടുന്നത് പഴയ വാഹനങ്ങള്‍ക്ക് മാത്രം, ഓട്ടോറിക്ഷകള്‍ക്ക് നിരക്ക് വര്‍ധനയില്ല

11 Jun 2019

ന്യൂഏജ് ന്യൂസ്, പുതിയ കാറിനും ഇരുചക്രവാഹനങ്ങള്ക്കും തേര്ഡ് പാര്ട്ടി പ്രീമിയത്തില് വര്ധനയില്ല. ജൂണ് 16 മുതല് നിലവില് വരുന്ന വര്ധനയില് നിന്ന് ഇത്തരം വാഹനങ്ങളെ ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (ഐ.ആര്.ഡി.എ.ഐ.) ഒഴിവാക്കി.

എന്നാല്, നിലവിലുള്ള വാഹനങ്ങളുടെ ഇന്ഷുറന്സ് പുതുക്കുമ്പോള് കാറിനും ഇരുചക്രവാഹനങ്ങള്ക്കും പുതിയ നിരക്ക് നല്കണം.

1000 മുതല് 1500 സി.സി. വരെയുള്ള സ്വകാര്യ കാറുകളുടെ തേര്ഡ് പാര്ട്ടി പ്രീമിയം പുതുക്കുമ്പോള് 12.5 ശതമാനം അധികം തുക വേണ്ടിവരും. ടാക്സികാറുകള്ക്ക് നാമമാത്രമായ (0.6 ശതമാനം) വര്ധനയേയുള്ളൂ.

പുതിയ സ്വകാര്യകാറുകള്ക്ക് മൂന്നുവര്ഷത്തെ തേര്ഡ് പാര്ട്ടി പ്രീമിയം മുന്കൂര് അടയ്ക്കണം. ഇരുചക്രവാഹനങ്ങള്ക്ക് അഞ്ചുവര്ഷത്തെയും. ഏഴുമാസം മുന്പാണ് ഈ പരിഷ്കാരം നടപ്പാക്കിയത്. അതേനിരക്കുതന്നെ പുതിയ സാമ്പത്തികവര്ഷവും തുടരും.                                                                                                                                                                                                                                                                          

പുതിയ സ്വകാര്യകാറുകളുടെ മൂന്നുവര്ഷത്തെ പ്രീമിയം

1000 സി.സി. വരെ 5,286 രൂപ

1000 മുതല് 1500 വരെ 9,534 രൂപ

1500 സി.സി.ക്ക് മുകളില് 24,305 രൂപ


പുതിയ ഇരുചക്രവാഹനങ്ങളുടെ അഞ്ചുവര്ഷത്തെ പ്രീമിയം

75 സി.സി. വരെ 1045 രൂപ

75-150 സി.സി. 3285 രൂപ

150-350 സി.സി. 5453 രൂപ

350 സി.സി.യില് കൂടുതല് 13,034 രൂപ


ഓട്ടോറിക്ഷകള്ക്ക് കൂടില്ല; മുച്ചക്ര ചരക്കുവാഹനങ്ങള്ക്ക് കൂടും

ഓട്ടോറിക്ഷകള്ക്ക് നിരക്ക് വര്ധനയില്ല. മുച്ചക്ര ചരക്കുവണ്ടികള്ക്ക് പ്രീമിയത്തില് 9.95 ശതമാനം കുറവുവരുത്തി. രാജ്യത്തെ ഇന്ഷുറന്സ് കമ്പനികള് പാസാക്കുന്ന ക്ലെയിമുകളുടെ ശരാശരി പരിശോധിച്ചാണ് ഓരോവര്ഷവും തേര്ഡ് പാര്ട്ടി പ്രീമിയം പുതുക്കുന്നത്.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ