TECHNOLOGY

തദ്ദേശീയ കോവിഡ് പ്രതിരോധ വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് ഡിസിജിഐ അനുമതി

Newage News

24 Oct 2020

ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി. ഭാരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചുള്ള പരീക്ഷണത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ചുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി ദല്‍ഹി മുംബൈ, പട്ന, ലഖ്നൗ ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഭാരത് ബയോടെക് മരുന്ന് ഗവേഷണത്തിനായുള്ള അനുമതി തേടിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി വാക്‌സിന്‍ നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഭാരത് ബയോടെക്. മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 28,500 ആളുകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നാണ് സൂചന. ഓക്‌സ്ഫഡുമായി സഹകരിച്ച് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും കൊറോണ പ്രതിരോധ വാക്‌സിന്‍ ഗവേഷണം നടത്തി വരികയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ