ECONOMY

സമ്പദ്വ്യവസ്ഥ തിരിച്ചു വരുന്നു; വളർച്ച നിരക്ക് 9.5 ശതമാനമായിരിക്കുമെന്ന് ആർ.ബി.ഐ ഗവർണർ

Renjith George

11 Sep 2021

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് തകർച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിന്‍റെ പാതയിലാണെന്ന് വ്യക്തമാക്കി ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദം ഒന്നാമത്തേതിനേക്കാളും മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. പണപ്പെരുപ്പം നാല് ശതമാനത്തിൽ നിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 2021-22 സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം നിരക്കിൽ സമ്പദ്വ്യവസ്ഥ വളരുമെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പവും വളർച്ചനിരക്ക് മുൻനിർത്തി മാത്രമേ വായ്പ പലിശ നിരക്കുകളിൽ ഇനി മാറ്റം വരുത്തുവെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. 9.5 ശതമാനം എന്ന സംഖ്യയിൽ തന്നെ തുടരാമെന്നാണ് ഞാൻ കരുതുന്നത്. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദം കൂടുതൽ മെച്ചമായിരിക്കും. പക്ഷേ കഴിഞ്ഞ വർഷത്തിന്‍റെ ചില സ്വാധീനങ്ങൾ സമ്പദ്വ്യവസ്ഥയിൽ തുടരും. എങ്കിലും സ്ഥിതി മെച്ചമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്ക രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അതിനെ കുറിച്ച് ജനങ്ങൾ നിരന്തരമായി സംസാരിക്കുകയും ചെയ്യുന്നു. ഇതിനെ കുറിച്ചുള്ള അനിശ്ചിതത്വം സമ്പദ്വ്യവസ്ഥയിൽ നിലനിൽക്കുക തന്നെ ചെയ്യും. എങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വ്യാപാര സ്ഥാപനങ്ങൾ കച്ചവടം നടത്തുന്നതെന്നത് ഗുണകരമാവുമെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ