ECONOMY

വാറ്റ് കുടിശിക നോട്ടിസിനെതിരെ വ്യാപാരികൾ ഉയർത്തിയ പ്രതിഷേധം ഫലം കാണുന്നു; നോട്ടീസിൽ തൽക്കാലം നടപടിയില്ലെന്ന് ധനമന്ത്രി നിയമസഭയിൽ, കൂടുതൽ ഇളവുകൾ മന്ത്രി ഉറപ്പു നൽകിയെന്ന് വ്യാപാരികൾ

31 Oct 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ മൂല്യവർധിത നികുതി (വാറ്റ്) ഉണ്ടായിരുന്ന കാലത്തെ വിറ്റുവരവു കണക്കുകളിലെ പൊരുത്തക്കേടു ചൂണ്ടിക്കാട്ടി വ്യാപാരികൾക്കു നികുതി വകുപ്പ് അയച്ച നോട്ടിസുകൾക്കു മേൽ തൽക്കാലം തുടർനടപടി ഉണ്ടാകില്ലെന്നു മന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയെ അറിയിച്ചു. മന്ത്രിയെന്ന നിലയിൽ തനിക്കു നോട്ടിസുകൾ റദ്ദാക്കാനോ പിൻവലിക്കാനോ കഴിയില്ല. നിയമപരമായ (സ്റ്റാറ്റ്യൂട്ടറി) നോട്ടിസുകളാണിവ. നിയമവകുപ്പുമായി ചർച്ച ചെയ്തു പ്രശ്‌നം പരിഹരിക്കും. അതുവരെ തുടർനടപടികൾ ഉണ്ടാകില്ലെന്നും കെ.സി.ജോസഫിന്റെ സബ്‌മിഷനു മന്ത്രി മറുപടി നൽകി.

വ്യാപാരികൾ സോഫ്‌റ്റ്‌വെയറിൽ വിവരം നൽകിയതിൽ പിഴവുണ്ടായെന്നു മന്ത്രി പറഞ്ഞു. വിറ്റുവരവു കണക്കു സമർപ്പിച്ചപ്പോൾ ഡേറ്റാ എൻട്രിയിലാണു പിശകുണ്ടായത്. വിവരങ്ങൾ നൽകിയ കോളങ്ങൾ മാറിപ്പോയി. സോഫ്‌റ്റ്‌വെയറിലും പോരായ്മയുണ്ട്. അതെല്ലാം തിരുത്തും. യാന്ത്രികമായി നോട്ടിസ് അയയ്ക്കരുതെന്നും പരിശോധിച്ചിരിക്കണമെന്നും നിർദേശിച്ചിരുന്നെങ്കിലും അതിനു വിരുദ്ധമായാണു നോട്ടിസ് അയച്ചത്. തിരഞ്ഞെടുപ്പു സമയമായിരുന്നതിനാൽ ശ്രദ്ധിക്കാനുമായില്ല. ഇപ്പോൾ അയച്ചതു പ്രാഥമിക നോട്ടിസ് മാത്രമാണ്. വ്യാപാരികൾക്കു വിശദീകരണത്തിന് അവസരം നൽകും. നികുതിപിരിവിൽ 5000 കോടി കുടിശികയുണ്ടെന്ന സിഎജി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു കണക്കുകൾ വീണ്ടും പരിശോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


മാപ്പാക്കൽ പദ്ധതി: കൂടുതൽ ഇളവ് മന്ത്രി ഉറപ്പു നൽകിയെന്ന് വ്യാപാരികൾ

വാറ്റ് നികുതി കുടിശികക്കാർക്കായുള്ള മാപ്പാക്കൽ പദ്ധതിയിൽ അടുത്ത ബജറ്റിൽ കൂടുതൽ ഇളവുകൾ മന്ത്രി തോമസ് ഐസക് ഉറപ്പു നൽകിയതായി വ്യാപാരി സംഘടനകൾ. നികുതി കുടിശിക നോട്ടിസ് അയച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ വിവിധ വ്യാപാരി സംഘടനകളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. കുടിശികത്തുകയുടെ പിഴയും പലിശയുമാണ് ഇപ്പോൾ മാപ്പാക്കൽ പദ്ധതിയി‍ൽ ഇളവു ചെയ്യുന്നത്.

കടപരിശോധനയിൽ കണ്ടെത്തിയ നികുതി വെട്ടിപ്പ് എത്രയാണോ അതിന് ആനുപാതികമായി 3 വർഷത്തെ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയാണു നികുതി വകുപ്പ് തുക ഇൗടാക്കുന്നത്. ഇത് ഒഴിവാക്കി വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയ തുക മാത്രം ഇൗടാക്കണമെന്ന ആവശ്യമാണു യോഗത്തിൽ വ്യാപാരികൾ മുന്നോട്ടു വച്ചത്. ഇക്കാര്യം പരിശോധിക്കാമെന്നു മന്ത്രി ഉറപ്പു നൽകിയതായി വ്യാപാരികൾ അറിയിച്ചു. 2011 മുതൽ ജിഎസ്ടി നടപ്പാക്കിയതു വരെയുള്ള നികുതിക്കണക്കുകളിലെ പോരായ്മ ചൂണ്ടിക്കാട്ടി നികുതി വകുപ്പ് അയച്ച് നോട്ടിസുകൾക്കു മേൽ തുടർനടപടിയുണ്ടാകില്ലെന്നും യോഗത്തിൽ മന്ത്രി ഉറപ്പു നൽകി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ