NEWS

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ പുസ്തക പ്രകാശനവും മാനേജ്മെന്റ് പ്രതിഭ ആദരവും സംഘടിപ്പിച്ചു

Newage News

07 Jan 2021

തൃശൂർ: മാനേജ്‌മന്റ് പ്രതിഭകളുടെ ശ്രദ്ധേയ നേട്ടങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രത്യേക സമ്മേളനം തൃശൂരിൽ നടന്നു. ധനകാര്യ വിദഗ്ദ്ധനും ഓഹരിവിപണിയിലെ ശ്രദ്ധേയ സാന്നിധ്യവും സീനിയർ  ചാർട്ടേർഡ് അക്കൗണ്ടന്റുമായ ടി. എസ്. അനന്തരാമൻ എഴുതിയ 'സ്റ്റോക്ക് മാർക്കറ്റ് വിസ്‌ഡം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടൊപ്പം 'ഗ്ലോബൽ സസ്‌റ്റൈനബിലിറ്റി 2020' അവാർഡ് നേടിയ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസിനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക്  എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. 

ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തൃശൂർ മാനേജ്‌മന്റ്  അസോസിയേഷൻ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാനത്തെ മുൻനിര പ്രൊഫഷണൽ  മാനേജ്‌മന്റ് സംഘടനയാണ്. ആഗോളതലത്തിൽ മാനവരാശിയുടെ പ്രയാണത്തെ പ്രവചനാതീതമായ രീതിയിൽ മാറ്റിമറിച്ച 2020ൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച മാനേജ്‌മെന്റ് പ്രതിഭകളെ ആദരിച്ചതിലൂടെ പൊതുസമൂഹത്തിന്  മുന്നോട്ടുള്ള പ്രയാണത്തിന്റെ വലിയൊരു സന്ദേശം നൽകുകയാണ്  ലക്ഷ്യമെന്ന് തൃശൂർ മാനേജ്‌മന്റ്  അസോസിയേഷൻ പ്രസിഡന്റ് ഡോ: വി. എം. സേവ്യർ, സെക്രട്ടറി പ്രതാപ് വർക്കി എന്നിവർ പറഞ്ഞു. പ്രമുഖ ധനകാര്യ, സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ ഷെയർവെൽത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ