LAUNCHPAD

പുതിയ അപ്ഗ്രേഡുമായി ടൈഡ് ഇന്ത്യ; ടൈഡ് പ്ലസ് ഡബിൾ പവറിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചു

Newage News

17 Dec 2020

തിരുവനന്തപുരം: ആഗോള തലത്തിലെ ഏറ്റവും വലിയ ലോണ്ട്റി ബ്രാൻഡും ഇന്ത്യയിൽ P&G-യിൽ നിന്നുള്ള പ്രമുഖ ഫാബ്രിക് കെയർ ബ്രാൻഡുമായ ടൈഡ് അവരുടെ പുതിയ ഉൽപ്പന്നമായ ടൈഡ് പ്ലസ് ഡബിൾ പവർ അവതരിപ്പിച്ചു. നിലവിലുള്ള ടൈഡ് പ്ലസ് എക്‌സ്ട്രാ പവറിന്‍റെ അപ്ഗ്രേഡഡ് പതിപ്പാണിത്. ബോളിവുഡ് നടനും ബ്രാൻഡ് അംബാസിഡറുമായ ആയുഷ്‍മാൻ ഖുറാന അഭിനയിക്കുന്ന പരസ്യവും പുതിയ അപ്ഗ്രേഡിന്‍റെ പ്രഖ്യാപനത്തിനായി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ പോപ്പുലർ ഡിറ്റർജന്‍റ് ബ്രാൻഡിന്‍റെ പുതിയ പതിപ്പിൽ കറ കളയാനുള്ള ശേഷി, വൈറ്റ്നിംഗ് ബെനഫിറ്റ്, നീണ്ടുനിൽക്കുന്ന സുഗന്ധം എന്നിവ മെച്ചപ്പെടുത്തിയിരിക്കുന്നു.

500 ഗ്രാം പായ്ക്കിന് 53 രൂപ എന്ന പ്രാരംഭ വിലയിലാണ് ഉൽപ്പന്നം ലഭ്യമാക്കിയിരിക്കുന്നത്. ടൈഡ് പ്ലസ് ഡബിൾ പവർ ഡിസൈൻ ചെയ്‌തിരിക്കുന്നത് ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടിയാണ്. ലോണ്ട്റിക്ക് വേണ്ടി ചെലവഴിക്കുന്ന സമയം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. കൂടുതൽ ആളുകളും അവരവരുടെ വീടുകളിൽ തന്നെയാണ് ഇപ്പോൾ ചെലവഴിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും തുണികളിൽ ഭക്ഷണത്തിന്‍റേത് ഉൾപ്പെടെ കൂടുതൽ കറ പറ്റാനുള്ള സാധ്യത കൂടുതലാണ്. പുതിയ ടൈഡ് പ്ലസ് ഡബിൾ പവറിൽ പറ്റിപ്പിടിച്ച കറയേയും വൃത്തിയാക്കാൻ ശേഷിയുള്ള സ്റ്റെയിൻ മാഗ്‌നെറ്റുകൾ ഉണ്ട്.

ഓരോ വർഷവും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനായി ടൈഡ് പുതിയ ഇന്നൊവേഷനുകളും അപ്ഗ്രേഡുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഡിറ്റർജന്‍റ് വിഭാഗത്തിലെ ഹാപ്പി, ബ്രൈറ്റ്, ഒപ്റ്റിമിസ്റ്റിക്ക് ബ്രാൻഡാണ് ടൈഡ്. തങ്ങളുടെ രസകരമായ പരസ്യങ്ങളിലൂടെ എപ്പോഴും പ്രേക്ഷകരിൽ പുഞ്ചിരി വിരിയിക്കാൻ ബ്രാൻഡിനായിട്ടുണ്ട്.

പുതിയ ടിവിസിയിൽ ആയുഷ്‌മാൻ ഖുറാന, പറ്റിപ്പിടിച്ച ഭക്ഷണക്കറ അധികം ഉരയ്ക്കലും ബാർസോപ്പുമില്ലാതെ കഴുകി കളയാൻ ആരാധകരെ വെല്ലുവിളിക്കുന്നു. ഡേർട്ട് ലിഫ്റ്റ് ആൻഡ് ലോക്ക് ടെക്നോളജി റിമൂവിംഗ് ഗ്രൈമിലൂടെ തുണിയിൽ കറകൾ വീണ്ടും പറ്റിപ്പിടിക്കാൻ അനുവദിക്കുന്നില്ല. പുതിയ പ്രോഡക്റ്റ് ഫോർമുലേഷൻ കറ നീക്കം ചെയ്യൽ, മികച്ച സുഗന്ധം, വൈറ്റ്നെസ്, സുപ്പീരിയർ ക്ലീനിംഗ് എന്നിങ്ങനെ ദൈനംദിന പ്രശ്‍നങ്ങൾക്കുള്ള പരിഹാരമാണ്. 

"പുതിയ ടൈഡ് പ്ലസ് ഡബിൾ പവർ ടൈഡ് പ്ലസിന്‍റെ ഇതുവരെയുള്ള ഫോർമുലേഷനുകളിൽ ഏറ്റവും മികച്ചതാണ്. മുൻ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് ഗണ്യമായ അപ്ഗ്രേഡാണ് ഈ ഉൽപ്പന്നത്തിന് നൽകിയിരിക്കുന്നത്. കറ നീക്കം ചെയ്യൽ, വൈറ്റ്നെസ് നിലനിർത്തൽ, നീണ്ടുനിൽക്കുന്ന സുഗന്ധം എന്നിവയിൽ എല്ലാം ഇത് പ്രകടമാണ്. ലോകത്തിലെ തന്നെ മുൻനിര ഡിറ്റർജന്‍റ് ബ്രാൻഡാണ് ടൈഡ്. അപ്ഗ്രേഡ് ചെയ്‌ത ടൈഡ് ഡബിൾ പവറിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പുതിയ ഫോർമുലേഷനാണ് ഞങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നത്. താങ്ങാനാവുന്ന വിലയിൽ മികച്ച ക്ലീനിംഗ് നൽകുന്ന ഉൽപ്പന്നമാണിത്' - P&G ഇന്ത്യയുടെ ഫാബ്രിക് കെയർ വിഭാഗം വൈസ് പ്രസിഡന്‍റും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ ശരത്ത് വർമ്മ പറഞ്ഞു.

"തുണിയിലെ കറ എല്ലാ വീട്ടിലും നേരിടേണ്ടി വരുന്നൊരു മടുപ്പിക്കുന്ന പണിയാണ്. ലോക്ക്ഡൌണിന് പിന്നാലെയുള്ള സമയങ്ങളിൽ ഇത് കൂടുകയും ചെയ്തു. പുതുതായി അവതരിപ്പിച്ച ടൈഡ് പ്ലസ് ഡബിൾ പവർ ശരിക്കും ഡബിൾ പവറുള്ള ഉൽപ്പന്നമാണ്. ഇത് ഉപഭോക്താക്കൾക്ക് സന്തോഷം നിറഞ്ഞ ലോണ്ട്റി അനുഭവം നൽകും. ഞാൻ പരസ്യത്തിൽ ചോദിക്കുന്നത് പോലെ ഇതു വരെ ട്രൈ ചെയ്തു നോക്കിയില്ലേ?" - ടൈഡ് ഇന്ത്യ, ബ്രാൻഡ് അംബാസിഡർ, ആയുഷ്‌മാൻ ഖുറാന പറഞ്ഞു.

ടൈഡ് പ്ലസ് ഡബിൾ പവർ ലെമൺ ആൻഡ് മിന്‍റ്, ജാസ്‍മിൻ ആൻഡ് റോസ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ഇന്ത്യയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ലഭ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story