TECHNOLOGY

നിയമവിരുദ്ധ, അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനൊരുങ്ങി ടിക് ടോക്; ഇന്ത്യാക്കാരുടെ 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ ചൈനീസ് സോഷ്യൽ മീഡിയ ആപ്പ് നീക്കം ചെയ്തു

23 Jul 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ നീക്കം ചെയ്തു. ആപ്പിന്റെ ചടങ്ങൾ ലംഘിച്ചതിനാണ് നടപടി.

ഇന്ത്യയിൽ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങൾ പാടില്ലെന്ന കർശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.

ആപ്പിന് ഇന്ത്യയിൽ ഇന്ന് 20 കോടി ഉപഭോക്താക്കളുണ്ടെന്ന് ആപ്പിന്റെ മാതൃകമ്പനിയായ ബീജിങ്ങിലെ ബൈറ്റെഡാൻസ് ടെക്‌നോളജി കമ്പനി പറഞ്ഞു. അതിവേഗത്തിലാണ് ആപ്പിന്റെ വളർച്ചയെന്നും അവർ അവകാശപ്പെട്ടു.

ആർഎസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ പരാതിയെ തുടർന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടീസ് നൽകിയത്. ആപ്പിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചതായിരുന്നു പരാതി. ഈ ആപ്പ് ദേശതാത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതാണെന്നും ആരോപിച്ചു.

എന്നാൽ ഈ വാദം തള്ളിയ ബൈറ്റെഡാൻസ് ഇന്ത്യയിൽ ഡാറ്റ സെന്റർ ആരംഭിക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും വ്യക്തമാക്കി.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്