BANKING

തൊഴിൽ സൃഷ്ടിക്കാൻ; 222.54 കോടി രൂപ വായ്പ നൽകിയെന്ന് കേരള ബാങ്ക്

Newage News

23 Jan 2021

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാംഘട്ട 100 ദിന തൊഴിൽദാന പദ്ധതി പ്രകാരം 10,453 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി 222.54 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ടെന്ന് കേരള ബാങ്ക് അധികൃതർ.ബാങ്കിന്റെ 769 ശാഖകൾ വഴി നൽകിയ ചെറുകിട സംരംഭ വായ്പകളായ കേരള ബാങ്ക് മിത്ര, കേരള ബാങ്ക് സുവിധ, ദീർഘകാല കൃഷിവായ്പകൾ, പ്രവാസികൾക്കായുള്ള പ്രവാസി കിരൺ, പുതിയ തൊഴിൽ സംരംഭങ്ങൾക്കായി സ്വയംസഹായ സംഘങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കും നൽകിയ വായ്പകൾ എന്നിവയിലൂടെയാണു 13 ജില്ലകളിൽ 10,453 തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. മലപ്പുറം കേരള ബാങ്കിന്റെ ഭാഗമായിട്ടില്ല. രണ്ടാംഘട്ട 100 ദിന തൊഴിൽദാന പദ്ധതിയുടെ അപേക്ഷകൾ കേരള ബാങ്ക് ശാഖകളിൽ ലഭിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കുറഞ്ഞ മാസ ശമ്പളം 18000 രൂപയെന്ന സുപ്രധാന ആവശ്യം സർക്കാർ ഉത്തരവിറങ്ങുന്ന ഉടൻ നടപ്പാക്കാമെന്ന് തൊഴിൽ മന്ത്രിയുടെ മധ്യസ്ഥ ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ്; ചർച്ച പരാജയപ്പെട്ടത്  മാനേജ്‌മെന്റ് മുന്നോട്ട് വച്ച അഞ്ച് നിർദ്ദേശങ്ങൾ അവഗണിച്ച് സിഐടിയു പിന്മാറിയതിനാൽ