TECHNOLOGY

സ്വദേശി 4ജി സേവനം അവതരിപ്പിക്കാൻ ബിഎസ്എൻഎൽ നീക്കം തുടങ്ങി

Newage News

24 Sep 2020

കോട്ടയം: ഇന്ത്യൻ കമ്പനികളിൽനിന്ന് നെറ്റ്‌വർക് ഉപകരണങ്ങൾ വാങ്ങി 4 ജി സേവനം അവതരിപ്പിക്കാൻ ബിഎസ്എൻഎൽ ശ്രമം തുടങ്ങി. കോർ നെറ്റ്‌വർക്കിനും മൊബൈൽ ഫോണിനും ഇടയിൽ വരുന്ന നെറ്റ്‍വർക് കണക്‌ഷൻ ഉപകരണങ്ങൾ (റേഡിയോ ആക്സസ് നെറ്റ്‌വർക്) മൂന്നോ നാലോ വമ്പൻ കമ്പനികളുടെത് മാത്രം ഉപയോഗിക്കുന്ന രീതി മാറ്റി ഓപ്പൺ റേഡിയോ ആക്സസ് നെറ്റ്‌വർക് (ഓപ്പൺ റാൻ) വഴി 4ജി അവതരിപ്പിക്കാനാണു ശ്രമം.

ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഓപ്പൺ നെറ്റ്‌വർക് അവതരിപ്പിക്കാനുള്ള ശ്രമം. ഇതു വിജയിച്ചാൽ 5ജി നെറ്റ്‌വർക്ക് ഉപകരണങ്ങളും തദ്ദേശീയമായി വികസിപ്പിക്കാം എന്നാണ് ടെലികോം വകുപ്പിന്റെ കണക്കുകൂട്ടൽ‍. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഐഐടി കാൺപുർ ഇതു സംബന്ധിച്ച പഠനങ്ങൾ നടത്തുന്നുണ്ട്. നെറ്റ്‌വർ‌ക് ഉപകരണങ്ങൾ ഇന്ത്യൻ കമ്പനികളുടെതു വാങ്ങണമെന്നാവശ്യപ്പെട്ട് വാണിജ്യ മന്ത്രാലയം ടെലികോം വകുപ്പിനു കത്ത് നൽകിയിരുന്നു. ചൈനീസ് കമ്പനികളെ പല ടെൻഡറുകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ