BANKING

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്; മൂന്നാം ക്വാര്‍ട്ടറില്‍ 14,437 കോടി രൂപയുടെ പുതിയ പ്രീമിയം

Newage News

23 Jan 2021

കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്  ഡിസംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ 14,437 കോടി രൂപ  പുതിയ ബിസിനസ് പ്രീമിയമായി നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത് 12,787 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയത്തില്‍ 42 ശതമാനം വര്‍ധനയാണുണ്ടായത്. ഡിസംബറിലവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം നാലു ശതമാനം വളര്‍ച്ചയോടെ 923 കോടി രൂപയിലെത്തി. കമ്പനിയുടെ സോള്‍വന്‍സി റേഷ്യോ 2.34 ശതമാനമാണ്. റെഗുലേറ്റര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്  1.5 ശതമാനമാണ്. കമ്പനി മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം  ഡിസംബര്‍ 31-ന് 2,09,495 കോടി രൂപയാണ്. മുന്‍വഷമിതേ കാലയളവിലിത് 1,64,191 കോടി രൂപയായിരുന്നു. രാജ്യത്തൊട്ടാകെ 947 ഓഫീസുകളുള്ള കമ്പനിയുടെ വിപണന ശൃംഖലയില്‍ പരിശീലനം സിദ്ധിച്ച 2,24,223  ഇന്‍ഷുറന്‍സ് പ്രഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കുറഞ്ഞ മാസ ശമ്പളം 18000 രൂപയെന്ന സുപ്രധാന ആവശ്യം സർക്കാർ ഉത്തരവിറങ്ങുന്ന ഉടൻ നടപ്പാക്കാമെന്ന് തൊഴിൽ മന്ത്രിയുടെ മധ്യസ്ഥ ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ്; ചർച്ച പരാജയപ്പെട്ടത്  മാനേജ്‌മെന്റ് മുന്നോട്ട് വച്ച അഞ്ച് നിർദ്ദേശങ്ങൾ അവഗണിച്ച് സിഐടിയു പിന്മാറിയതിനാൽ