ECONOMY

ബുധനാഴ്ച മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധം; ഫാസ്ടാഗ് ഇല്ലാതാവർക്കായി ഒഴിച്ചിടുക ഒരു ട്രാക്ക് മാത്രം

Newage News

14 Jan 2020

കൊച്ചി: ടോൾ പ്ലാസകളിൽ ബുധനാഴ്ച മുതൽ ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് നിർബന്ധം. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഈ ഒറ്റവരിയിൽ പോകേണ്ടി വരും. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കുകളാണ് ഉള്ളത്. നാളെ മുതൽ അഞ്ചു ട്രാക്കുകളിലും ഫാസ്ടാഗ് കാർഡുണ്ടെങ്കിലേ കടന്നു പോകാൻ കഴിയൂ. നേരിട്ട് പണം കൈപ്പറ്റുന്ന ട്രാക്ക് ഒന്നു മാത്രം.

പ്രതിദിനം കടന്നു പോകുന്ന 40,000ത്തേോളം വാഹനങ്ങളിൽ 12,000 എണ്ണത്തിനു മാത്രമാണ് ഫാസ്ടാഗ് കാർഡുള്ളത്. 28,000 വാഹനങ്ങളും ഫാസ്റ്റാഗ് എടുത്തിട്ടില്ല. ഈ വാഹനങ്ങൾ ഒറ്റ ട്രാക്കിൽ മാത്രം പോകേണ്ടി വരുമ്പോൾ സ്ഥിതി വഷളായേക്കും. കിലോമീറുകളോളം നീളുന്ന വരി റോഡിൽ പ്രത്യക്ഷപ്പെട്ടേക്കാം.

ഇതിനിടെ, തദ്ദേശീയരുടെ സൗജന്യ യാത്ര പ്രശ്നം പാലിയേക്കരയിൽ പരിഹരിച്ചിട്ടില്ല. തദ്ദേശീയരായ യാത്രക്കാർക്ക് ഫാസ്റ്റാഗ് കിട്ടാൻ 150 രൂപ പ്രതിമാസം മുടക്കണം. ഫാസ്ടാഗ് കർശനമായി നടപ്പാക്കാൻ ദേശീയപാത അധികൃതർ ടോൾ പ്ലാസകൾക്ക് നോട്ടിസ് അയച്ചു.

ഡിസംബർ 15 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കാനായിരുന്നു നേരത്തെ നിശ്ചയിരിക്കുന്നത്. വ്യാപകമായ പരാതിയെ തുടർന്നു ഒരു മാസം കൂടി നീട്ടിനൽകുകയായിരുന്നു. എന്നാൽ ഇനി ഈ കാര്യത്തിൽ ഇളവ് പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ