TECHNOLOGY

ഓൺലൈൻ ഗെയ്‍മിംഗ് ഇൻഡസ്ട്രിയെ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് TORF സർക്കാരിനോട് ആവശ്യപ്പെട്ടു

Newage News

16 Feb 2021

രാജ്യത്തെ റമ്മി ഇൻഡസ്ട്രിയിലെ സെൽഫ് റെഗുലേറ്ററി ബോഡിയായ ദ് ഓൺലൈൻ റമ്മി ഫെഡറേഷൻ (TORF), ഉപഭോക്താക്കൾക്ക് നീതിയുക്തവും സുതാര്യവുമായ എന്‍റർടെയ്ൻമെന്‍റ് ജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ ഇടപടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. വിപണിയിൽ ഓൺലൈൻ ഗെയ്‍മിംഗിന്‍റെ പേരിൽ നിരവധി അനധികൃത നടപടികൾ നടക്കുന്ന സാഹചര്യത്തിലാണ് ടോർഫിൽ നിന്ന് ഇത്തരത്തിലൊരു ആവശ്യം വരുന്നത്.ജനങ്ങൾക്ക് ഇടയിൽ ഇത് സംബന്ധിച്ച അവബോധം സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ് #TORFHaiTohSaferHai എന്നൊരു ക്യാമ്പെയ്‍നും സംഘടന അവതരിപ്പിച്ചിട്ടുണ്ട്. കളിക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കമ്പനി നൽകുന്ന ഫീച്ചറുകൾ ജനസമക്ഷം എത്തിക്കുക എന്ന ഉദ്ദേശ്യവും ക്യാമ്പെയ്‌ന് ഉണ്ട്. ഗെയ്‍മിൽ ചെലവഴിക്കുന്ന സമയം ഒരു ദിവസം ചെലവാക്കാവുന്ന പരമാവധി തുക തുടങ്ങിയ ക്രമീകരണങ്ങൾ കളിക്കാർക്ക് ചെയ്യാനാകും.

"സ്കിൽ ബേസ്‌ഡ് ഓൺലൈൻ ഗെയ്‌മിംഗ് മേഖല ഉപഭോക്താക്കൾക്ക് നൽകുന്നത് ആനന്ദകരമായ എന്‍റർടെയ്ൻമെന്‍റാണ്. എന്നിരുന്നാലും, ഉപഭോക്താക്കൾക്കിടയിൽ പ്ലാറ്റ്‌ഫോം സംബന്ധിച്ച സുതാര്യത, നീതിയുക്തത, സുരക്ഷ എന്നിവ സംബന്ധിച്ച ധാരണകൾ സൃഷ്ടിക്കേണ്ടതുണ്ട്. സ്ഥാപനം കൈക്കൊള്ളുന്ന ധാർമ്മിക സ്റ്റാൻഡേർഡുകൾ കളിക്കാർ അറിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയുന്നൊരു നിയന്ത്രണം സർക്കാർ ഭാഗത്തു നിന്ന് ഉണ്ടാകണം. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ മുമ്പേ തന്നെ സർക്കാരിന് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. സർക്കാർ ഭാഗത്തു നിന്ന് ശക്തമൊയൊരു ഇടപെടൽ ഉണ്ടായാൽ നിയമപരമായി പ്രവർത്തിക്കുന്നവരെ തുടർന്ന് പ്രവർത്തിക്കാനും അനധികൃതമായി പ്രവർത്തിക്കുന്നവരെ വിപണിയിൽ നിന്ന് അകറ്റി നിർത്താനും കഴിയും" - TORF സിഒ, സമീർ ബാർഡെ പറഞ്ഞു."ഏതാനും ചിലർ നിയമലംഘനം നടത്തിയതിന് മുഴുവൻ ഇൻഡസ്ട്രിയും നിരോധിക്കുന്നത് അസ്വീകാര്യമാണ്. ഇത് എന്‍റർടെയ്ൻമെന്‍റ് ഇൻഡസ്ട്രിയെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ആളുകളുടെ ജോലിയും നഷ്ടമാകും. അതിനാൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത അവസ്ഥ സ്ഥിരതയുള്ളൊരു റെഗുലേഷൻ സൃഷ്ടിക്കുക എന്നതാണ്" - അദ്ദേഹം കൂട്ടിച്ചേർത്തു.

the coming future while attracting a lot of investment from foreign operators. അന്താരാഷ്ട്ര ഗെയ്‌മിംഗ് റെഗുലേറ്ററി വിദഗ്ദ്ധരുമായി ചർച്ചകൾ നടത്തിയതിന് ശേഷമാണ് ഓർഗണൈസേഷൻ പെരുമാറ്റ ചട്ടം അവതരിപ്പിച്ചത്. കളിക്കാരുടെ സംരക്ഷണത്തിനും നിയമപരമായ ഓപ്പറേറ്ററെ തിരിച്ചറിയാനും മറ്റുമായി ചില സ്റ്റാൻഡേർഡുകൾ അവതരിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു. കളിക്കാർക്ക് നീതിയുക്തവും സുതാര്യവും ഉത്തരവാദിത്തവുമുള്ളൊരു എന്‍റർടെയ്ൻമെന്‍റ് അനുഭവം ഇതിലൂടെ ലഭ്യമാക്കുന്നു. പതിവായി നടക്കുന്ന മൂന്നാം കക്ഷി ഓഡിറ്റിലൂടെ എല്ലാ ഓപ്പറേറ്റർമാരും നിർദ്ദിഷ്ട സ്റ്റാൻഡേർഡുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു.ഇന്ത്യയിൽ ഏറ്റവും വേഗതയിൽ വളർന്നു കൊണ്ടിരിക്കുന്ന സ്കിൽ ഗെയിമാണ് ഓൺലൈൻ റമ്മി. ഒരുപാട് സാധ്യതകളുള്ള ഈ മേഖല ഭാവിയിൽ കൂടുതൽ നിക്ഷേപവും വിദേശ ഓപ്പറേറ്റർമാരെയും ഇവിടേക്ക് ക്ഷണിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ