AUTO

പുതിയ ടൊയോട്ട യാരിസ് എത്തി; ഇത് വാഹന പ്രേമികളെ ആകർഷിക്കുമെന്നുറപ്പ്

20 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ബി ഹൈ സെഡാൻ വിഭാഗത്തിലെ അഭിമാന താരമായ യാരിസിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു. ടൊയോട്ടയുടെ ക്യുഡിആർ ഫിലോസഫി അടിസ്ഥാനമാക്കി നിർമ്മിച്ച സുരക്ഷിതവും സെഗ്മെന്റിലെ  ഏറ്റവും മികച്ച സുഖ സൗകര്യങ്ങളും, ആകർഷകമായ ഡ്യൂവൽ ടോൺ നിറങ്ങളും സഹിതം എത്തുന്ന പുതിയ യാരിസ് യുവാക്കളെയും , വാഹന പ്രേമികളെയും  ഒരു പോലെ ആകർഷിക്കും. യാരിസിന്റെ നാല് വേരിയന്റുകളിലും മാനുവൽ ട്രാൻസ്മിഷൻ,  കണ്ടിന്യൂസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ എന്നിവ ലഭ്യമാണ്.  

വൈൽഡ്ഫയർ റെഡ്, ഫാന്റം ബ്രൗൺ, പേൾ വൈറ്റ്, സൂപ്പർ വൈറ്റ്, സിൽവർ ആൻഡ് ഗ്രേ എന്നീ മനോഹരമായ ആറ് നിറങ്ങളിൽ യാരിസ് ലഭ്യമാകും. മാത്രമല്ല സെഗ്മെന്റിൽ ആദ്യമായി ഡ്യൂവൽ ടോൺ നിറങ്ങളിൽ എത്തുന്ന കാർ എന്ന ബഹുമതിയും പുതിയ യാരിസിനു തന്നെ.

യാരിസ് ഗ്രേഡ് ജെ ഓപ്‌ഷണൽ വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ വാഹനത്തിന്റെ വില 8,65,000 രൂപയും,  സി വി ടി വേരിയന്റ് വില . 9,35,000രൂപയുമാണ്. ഡ്യൂവൽ ടോൺ നിറങ്ങളിൽ,   ഡയമണ്ട് കട്ട് അലോയ് വീലുകളോടെ എത്തുന്ന  യാരിസ് ഗ്രേഡ് വി ഓപ്‌ഷണൽ വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ വാഹനത്തിന്റെ വില

11,97,000 രൂപയും, സിവിടി പതിപ്പിന്റ വില 13,17,000 രൂപയുമാണ്. രാജ്യത്തെവിടെയും ഈ വാഹനങ്ങളുടെ വില ഏകീകൃതമാണ് എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തുടനീളമുള്ള ടൊയോട്ട ഡീലർഷിപ്പുകൾ വഴി പുതിയ യാരിസ് ബുക്ക്‌ ചെയ്യാം. 10ലക്ഷം രൂപയിൽ താഴെ 7സ്പീഡ് സിവിടി ഓപ്ഷൻ ലഭ്യമാക്കുന്ന സെമെന്റിലെ ആദ്യ കാറാണ് പുതിയ യാരിസ് എന്നതും ശ്രദ്ധേയമാണ്.

"ഞങ്ങൾക്ക് ലഭിച്ച ഫീഡ്‌ബാക്കിനും ഉപഭോക്തൃ പ്രതീക്ഷകൾക്കും പൂർണ്ണമായും യോജിക്കുന്ന തരത്തിൽ  ‘ദി ഹാപ്പെനിൻ’ ന്യൂ യാരിസ് ’വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ശൈലി, സുരക്ഷ, യാത്രാസുഖം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാതെ മുടക്കുന്ന ‘പണത്തിന്റെ മൂല്യം’ അനുസരിച്ചുള്ള ഒരു സെഡാൻ സ്വന്തമാക്കുക എന്നത് യാരിസിലൂടെ നേടാം", ടൊയോട്ട കിർലോസ്കർ മോട്ടോർസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ രാജ വ്യക്തമാക്കി.

Content Highlights: Toyota New Yaris launched in market

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story