ECONOMY

ഡിസംബറിൽ രാജ്യത്തെ വ്യാപാര കമ്മി 25 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Newage News

18 Jan 2021

ഡൽഹി: രാജ്യത്തേക്കുളള ഇറക്കുമതി മാർച്ചിനു ശേഷം ആദ്യമായി പോസിറ്റീവ് ട്രെൻഡിലേക്ക് എത്തി. ഇതോടെ ഡിസംബറിൽ വ്യാപാര കമ്മി 25 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.44 ബില്യൺ ഡോളറിലേക്ക് ഉയർന്നു. നവംബർ മാസത്തെ 9.87 ബില്യൺ ഡോളറിൽ നിന്നാണ് വ്യാപാര കമ്മി ഉയർന്നത്. ഇറക്കുമതി 7.56 ശതമാനം ഉയർന്ന് 42.59 ബില്യൺ ഡോളറിലെത്തി. മുൻ വർഷം സമാനകാലയളിൽ ഇത് 39.59 ബില്യൺ ഡോളറായിരുന്നു. കയറ്റുമതി രംഗത്ത് ഡിസംബറിൽ 0.14 ശതമാനത്തിന്റെ വളർച്ചയുണ്ടായി. 2020 ൽ വിപുലീകരണം കാണിക്കുന്ന മൂന്നാമത്തെ മാസമാണ് ഡിസംബർ.

കയറ്റുമതി രംഗത്തെ നേട്ടം സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വർധിപ്പിക്കുന്നതാണ്. കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 27.15 ബില്യണ്‍ ഡോളറിലേക്ക് എത്തി. മുന്‍ വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 27.11 ബില്യണ്‍ ഡോളറായിരുന്നു. ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, രത്നങ്ങൾ, ജ്വല്ലറി എന്നിവയുടെ കയറ്റുമതി വര്‍ധിച്ച പശ്ചാത്തലത്തിലാണിത്. എണ്ണ കയറ്റുമതി വാര്‍ഷിക അടിസ്ഥാനത്തില്‍ 35.5 ശതമാനത്തിന്‍റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ