CORPORATE

ടെലികോം ഓപ്പറേറ്റർമാരിൽ നിന്നുള്ള ഐയുസി റദ്ദാക്കാനുള്ള പദ്ധതി ട്രായി ഉപേക്ഷിച്ചു; ടെലികോം റെഗുലേറ്റർ വരിക്കാരെ കൈവിട്ടതോടെ നേട്ടം എയർടെല്ലിനും വോഡഫോണിനും

18 Dec 2019

ന്യൂഏജ് ന്യൂസ്: മറ്റു നെറ്റ്‌വർക്കുകളിൽ നിന്നുള്ള ഇൻകമിങ് കോളുകൾ കൈകാര്യം ചെയ്യുന്നതിന് ഓപ്പറേറ്റർമാർ ഈടാക്കുന്ന ലെവി റദ്ദാക്കാനുള്ള പദ്ധതി ട്രായി ഉപേക്ഷിച്ചു. പഴയ ടെലികോം കമ്പനികൾക്ക് സാമ്പത്തികമായി ആശ്വാസം നൽകുന്ന ഇന്റർകണക്ട് യൂസസ് ചാർജുകൾ (ഐയുസി) ഒരു വർഷം കൂടി തുടരാനാണ് ട്രായിയുടെ തീരുമാനം. വരിക്കാർക്ക് അധികചെലവ് വരുന്ന തീരുമാനം എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾക്ക് വൻ നേട്ടമായിരിക്കുകയാണ്. ഐയുസി നിരക്കുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട ജിയോക്ക് ട്രായിയുടെ തീരുമാനം തിരിച്ചടിയുമായി.

2021 ജനുവരി 1 മുതൽ ഐ‌യു‌സിയെ ഇല്ലാതാക്കുമെന്നാണ് ട്രായി പറയുന്നത്. അതായത് ഈ നിരക്കുകൾ ഒരു വർഷം കൂടി നൽകേണ്ടിവരും. തൽഫലമായി, ഓപ്പറേറ്റർമാർക്ക് അവരുടെ നെറ്റ്‌വർക്കുകളിൽ ലഭിക്കുന്ന ഓരോ മൊബൈൽ കോളിനും 2020 ഡിസംബർ 31 വരെ ഒരു മിനിറ്റിന് 6 പൈസ സമ്പാദിക്കുന്നത് തുടരാം.

2020 ജനുവരി 1 മുതൽ ലെവി റദ്ദാക്കാൻ തീരുമാനിച്ചതിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം ട്രായി നിലപാട് മാറ്റുകയായിരുന്നു. പഴയ ടെലികോം കമ്പനികളായ വോഡഫോൺ ഐഡിയ ലിമിറ്റഡും ഭാരതി എയർടെൽ ലിമിറ്റഡും പുതിയ പ്രവേശനക്കാരായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെ വരിക്കാരിൽ നിന്ന് അധികമായി ഐയുസി നിരക്കുകൾ വാങ്ങുന്നതിനെ എതിർത്തിരുന്നു. ഏറ്റവും കൂടുതൽ ഔട്ട് ഗോയിങ് കോളുകൾ പോകുന്ന നെറ്റ്‌വർക്കാണ് ജിയോ. ഇതിനാൽ ഏറ്റവും കൂടുതൽ ഐയുസി മറ്റു കമ്പനികൾക്ക് നൽകേണ്ടതും ജിയോ തന്നെയാണ്.

സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ റെക്കോർഡ് നഷ്ടം റിപ്പോർട്ട് ചെയ്ത ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും ട്രായിയുടെ തീരുമാനം വലിയ ആശ്വാസമാണ്. ജൂൺ അവസാനത്തോടെ മൊത്തം ട്രാഫിക്കിന്റെ 64 ശതമാനം ഔട്ട്‌ഗോയിങ് ഉണ്ടായിരുന്ന ജിയോയ്ക്ക് ലെവി ഈടാക്കുന്നത് വൻ തിരിച്ചടി തന്നെയാണ്.

ഒരു സീറോ ഐയുസി, അല്ലെങ്കിൽ ബിൽ ആൻഡ് കീപ്പ് നടപ്പിൽ വന്നാൽ ഓപ്പറേറ്റർമാർക്ക് അവരുടെ നെറ്റ്‌വർക്കുകളിലേക്ക് വരുന്ന കോളുകൾക്ക് ഐയുസി ലഭിക്കില്ല. ഇന്ത്യയിലെ ഏക 4ജി നെറ്റ്‌വർക്കാണ് ജിയോ. 2ജി, 3ജി, 4ജി നെറ്റ്‌വർക്കുകളുടെ മിശ്രിതമാണ് വോഡഫോൺ ഐഡിയ പ്രവർത്തിക്കുന്നത്. എയർടെൽ 2ജി, 4ജി നെറ്റ്‌വർക്കുകൾ പ്രവർത്തിപ്പിക്കുന്നു. അടുത്ത വർഷം മാർച്ചോടെ 3ജി ഘട്ടംഘട്ടമായി നീക്കംചെയ്യാനുള്ള ഒരുക്കത്തിലാണ് എയർടെൽ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story