TECHNOLOGY

ലോക്ക് ഡൗണില്‍ തടസ്സമില്ലാതെ മൊബൈല്‍ സേവനങ്ങള്‍ കിട്ടുന്നതിനായി പ്രീപെയ്ഡ് കാലാവധി നീട്ടിനല്‍കണന്ന് ട്രായ്

Newage News

31 Mar 2020

ലോക്ക് ഡൗൺ കാലത്ത് മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി കേരളത്തിലെ മൊബൈൽ ഫോൺ റീടൈലേഴ്സ് അസോസിയേഷന്റെ ഇടപെടൽ ഫലം കാണുന്നു. മൊബൈൽ ഫോണ് റീചാർജ്ജ് കാലാവധി വർദ്ധിപ്പിക്കാനും ഉപഭോതാക്കൾക്ക് ലോക്ഡൗണ് കാലയളവിൽ കോൾ,ഡാറ്റാ സേവനങ്ങൾ സൗജന്യമായോ ലോണ് ആയോ നൽകണമെന്നുമുള്ള അസോസിയേഷൻ ആവശ്യത്തിന് പിന്നാലെ ക്രിയാത്മകമായ ഇടപെടലുമായി ട്രായ്.

21 ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യ വ്യാപകമായ ലോക്ക് ഡൌണില്‍ ഉപഭോക്താക്കള്‍ക്ക് തടസ്സം കൂടാതെ മൊബൈല്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി പ്രീപെയ്ഡ് കാലാവിധി നീട്ടിനല്‍കണമെന്ന് ട്രായ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് തടസ്സം കൂടാതെ സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പുവരുത്താന്‍ ടെലികോം കമ്പനികള്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കണമെന്നും ട്രായ് പറഞ്ഞു.

ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ അവശ്യ സേവനങ്ങളുടെ വിഭാഗത്തില്‍ പെടുന്നതിനാലാണ് ടെലികോം കമ്പനികളോട് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താന്‍ ആവശ്യപ്പെടാത്തത്.

അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും വില്‍പ്പന സ്ഥലങ്ങളില്‍ നിന്നും സേവനങ്ങള്‍ ലഭിക്കാന്‍ ആളുകള്‍ മൊബൈലിനെ കാര്യമായി ആശ്രയിക്കുമെന്നുണ്ടെന്നും ട്രായ് വ്യക്തമാക്കി.

മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്, കൊറോണ വൈറസ് മൂലം ഇതിനോടകം 30 മരണങ്ങളാണ് രാജ്യത്ത് ഉണ്ടായത്.

ഈ പ്രത്യേക സാഹചര്യത്തിൽ മൊബൈൽ ഫോണ് റീചാർജ്ജ് കാലാവധി വർദ്ധിപ്പിക്കാനും ഉപഭോതാക്കൾക്ക് ലോക്ഡൗണ് കാലയളവിൽ കോൾ,ഡാറ്റാ സേവനങ്ങൾ സൗജന്യമായോ ലോണ് ആയോ നൽകണമെന്നും ആവശ്യപ്പെട്ട് മൊബൈൽ ഫോൺ റീടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരളാ (MPRAK) സ്റ്റേറ്റ് കമ്മറ്റി ട്രായ്,കേന്ദ്ര ടെലികോം മന്ത്രാലയം,കേരള മുഖ്യമന്ത്രി എന്നിവർക്ക് ലെറ്റർ കൊടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ