TRAVEL

എറണാകുളം– തിരുവനന്തപുരം റൂട്ടിലടക്കം സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ

09 Oct 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി∙ സർവീസ് നടത്താനുള്ള വൻ സംരംഭകരുടെ തിരക്കു കാരണം എറണാകുളം– തിരുവനന്തപുരം റൂട്ടിലടക്കം അടുത്ത 5 വർഷത്തിനകം സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ.സ്വകാര്യമേഖലയിൽ സർവീസ് ആരംഭിച്ച തേജസ് ട്രെയിനിനു ലഭിച്ച സ്വീകാര്യതയെത്തുടർന്ന് വിമാനക്കമ്പനികളടക്കം ട്രെയിൻ സർവീസ് ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചു റെയിൽവേയെ സമീപിച്ചിരുന്നു. സ്വകാര്യ സംരംഭകരുടെ ആവേശം ഉൾക്കൊണ്ട് അടുത്തു തന്നെ സ്വകാര്യവൽക്കരണ നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് റെയിൽവേ.

വിമാനക്കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, യാത്രാ പോർട്ടലായ മേക്ക് മൈ ട്രിപ് എന്നിവയാണ് ട്രെയിൻ സർവീസുകൾ ആരംഭിക്കാനുള്ള താൽപര്യം റെയിൽവേയെ അറിയിച്ചത്.

യാത്രാ കേറ്ററിങ് രംഗത്തുള്ള മറ്റു ചില കമ്പനികളും താൽപര്യം കാണിച്ചതായി അറിയുന്നു. ഡൽഹി–ലക്നൗ തേജസ് എക്സ്പ്രസാണ് ഒക്ടോബർ നാലിന് ആരംഭിച്ച ആദ്യ സ്വകാര്യ ട്രെയിൻ. ട്രെയിൻ വൈകുന്നതിനനുസരിച്ച് യാത്രക്കാർക്ക് മണിക്കൂറിന് 100 രൂപ മുതൽ നഷ്ടപരിഹാരം, 25 ലക്ഷത്തിന്റെ ഇൻഷുറൻസ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ നടത്തിപ്പുകാരായ ഐആർസിടിസി പ്രഖ്യാപിച്ചിരുന്നു. 

സ്വകാര്യപങ്കാളിത്തം സംബന്ധിച്ച ചട്ടക്കൂടു തയാറായാൽ താൽപര്യമുള്ള സംരംഭകരുടെ യോഗം വിളിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. പങ്കാളിത്തം, ലാഭവിഹിതം തുടങ്ങിയവയെക്കുറിച്ചു വ്യക്തമാക്കുന്നതാവും നയം.


150 ട്രെയിനുകൾ സ്വകാര്യവൽക്കരിക്കും

5 വർഷത്തിനുള്ളിൽ 150 ട്രെയിനുകൾ സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ തീരുമാനം. മെട്രോ നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾക്കു പുറമേ മുംബൈ– അഹമ്മദാബാദ്, മുംബൈ– പുണെ, മുംബൈ– ഔറംഗാബാദ്, മുംബൈ– മഡ്ഗാവ്, ഡൽഹി–അമൃത്‍സർ, ഡൽഹി– ജയ്പുർ, ഹൗറ–പുരി, ചെന്നൈ– ബെംഗളൂരു, സെക്കന്ദരാബാദ്– വിജയവാഡ, ഹൗറ–പട്ന, ഹൗറ– ടാറ്റാനഗർ, ചെന്നൈ–മധുര എന്നിവയാണ് സ്വകാര്യവൽക്കരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന മറ്റ് ഇന്റർസിറ്റി റൂട്ടുകൾ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story