APPLICATION

'ട്രെയിൻ ഹോസ്പിറ്റലുകളാക്കാം'; മലയാളി ഡോക്റ്ററുടെ ആശയം യാഥാർഥ്യമാകുമ്പോൾ - അഡ്വ. ശ്രീജിത്കുമാർ എഴുതുന്നു

Newage News

28 Mar 2020

ഴിഞ്ഞ 'നിപ്പ' വൈറസ് കാലത്താണ്, പെട്ടന്നുള്ള ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധിക്കിടെ ജയേഷ് ഡോക്ടർ (പ്രൊഫസർ, ജനറൽ മെഡിസിൻ, കാലിക്കറ്റ് മെഡിക്കൽ കോളേജ് ) ഇങ്ങനെ ഒരു ഐഡിയ മുമ്പോട്ടു വെക്കുന്നത്.

നിപ്പ വൈറസ് എങ്ങാനും ക്രമാതീതമായി പടർന്നു പിടിക്കുകയാണങ്കിൽ അത് ഉൾക്കൊള്ളാൻ, നിലവിലുള്ള സാഹചര്യത്തിൽ നമ്മുടെ ആശുപത്രികൾക്ക് പരിമിതികളുണ്ടന്നും, അങ്ങിനെ വന്നാൽ നമ്മുടെ ഉപയോഗ ശൂന്യമായതും, യാത്രക്ക് ഉപയോഗിക്കാൻ കഴിയാത്തതുമായ ട്രയിൻ ബോഗികൾ ആശുപത്രികളാക്കി മാറ്റിയാൽ എളുപ്പമായിരിക്കുമെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്,,,

 പിന്നീട് ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് മാരകമായ രീതിയിൽ പടർന്ന് പിടിച്ച് മരണം വിതച്ചപ്പോൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൈന 7 ദിവസം കൊണ്ട് ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കാനുള്ള ആശുപത്രി സമുച്ചയം നിർമ്മിച്ച വാർത്ത അറിഞ്ഞപ്പോഴും ജയേഷ് ഡോക്ടർ പറഞ്ഞിരുന്നു, നമ്മൾ അത്തരത്തിലുള്ള പണികൾക്കൊന്നും പോവേണ്ട കാര്യമില്ല, നമ്മുടെ ട്രെയിൻ ബോഗികൾ ആശുപത്രികളാക്കി മാറ്റിയാൽ മാത്രം മതിയാവും,,,

കാറ്റും വെളിച്ചവും കടക്കാത്ത അടച്ചിട്ട മുറികളിൽ, കൂടുതൽ ജനസമ്പർക്കമുള്ള പ്രദേശങ്ങളിലെ ആശുപത്രികളിൽ മറ്റ് രോഗികൾക്കൊപ്പം പകർച്ചവ്യാധി ഉള്ളവരെ കൂടി ചികിത്സിക്കുന്നത്, ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, നാട്ടുകാർക്കും വരെ എളുപ്പത്തിൽ രോഗം പടർന്നു പിടിക്കുന്നതിന് കാരണമാവാൻ സാധ്യത ഉണ്ട്, 

പകരം ട്രെയിൻ ബോഗികളാണങ്കിൽ, ആശുപത്രികൾ സജ്ജീകരിക്കാൻ വിജന പ്രദേശങ്ങൾ തെരഞ്ഞെടുക്കാമെന്നും തിരക്കില്ലാത്ത റെയിൽവെ സ്റ്റേഷനുകളിൽ ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കുമുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്നും, തുറന്ന അന്തരീക്ഷത്തിൽ വെയിലിൽ, അന്തരീക്ഷ ഊഷ്മാവിൽ ചില വൈറസുകളുടെ വ്യാപനം ഒരു പരിധിവരെ തടയാൻ കഴിയുമെന്നും, 

വൈറസ് രോഗികളുള്ള ഒരു കെട്ടിടത്തിൽ, ഒരു മുറിയിൽ ഒരു പാട് സമയം ചെലവഴിക്കുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും, വേഗത്തിൽ രോഗം പകരാനുള്ള സാദ്ധ്യത തടയാനും, ആവശ്യാനുസരണം മറ്റു സ്ഥലങ്ങളിലേക്ക് മൂവ് ചെയ്യാനും ഇത്തരം തുറന്ന ആശുപത്രികർക്ക് കഴിയുമെന്നും

മാത്രവുമല്ല ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏറ്റവും എളുപ്പവുമായിരിക്കുകയും ചെയ്യും,,,അതു കൊണ്ട് അത്തരത്തിലൊരു ചിന്ത എത്രയും പെട്ടന്നു തന്നെ ഉയർന്നു വരേണ്ടതാണന്നും, ആരുടെയെങ്കിലുമൊക്കെ ശ്രദ്ധയിൽ ഇത് കൊണ്ടുവരണമെന്നുമായിരുന്നു, ജയേഷ് ഡോക്ടറുടെ അഭിപ്രായം,

 അന്ന് ഈ അഭിപ്രായം പലരോടുമായി Share ചെയ്യുകയും ചെയ്തിരുന്നു,,

പക്ഷെ ഇപ്പോൾ അത്തരത്തിലുള്ള ചില തീരുമാനങ്ങളിലേക്ക് നമ്മുടെ രാജ്യം എത്തി എന്നത് അഭിമാനകരവും ഏറെ സന്തോഷകരവുമായ കാര്യം തന്നെ,,,

കൊറോണയുടെ വ്യാപനം തടയാൻ  ദിവസങ്ങളോളം Lock down പ്രഖ്യാപിച്ച സമയത്ത് നിശ്ചലമായ നമ്മുടെ ട്രയിനുകൾ ആശുപത്രികളായി മാറ്റുന്നതിലൂടെ കൊറോണക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം മാതൃകയായി മറ്റ് രാജ്യങ്ങൾക്കും പിന്തുടരാവുന്നതുകൂടിയായി മാറും,,,

പ്രിയ ജയേഷ് ഡോക്ടർക്കും, റെയിൽവേക്കും, ഗവൺമെന്റിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,,,,

( അഡ്വ. ശ്രീജിത്ത് കുമാറിന്റെ എഫ്ബി കുറിപ്പ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story