AUTO

ഇലക്‌ട്രിക് വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഫീസ് ഒഴിവാക്കി

Renjith George

02 Jun 2021

ന്യൂഡൽഹി: ന്യൂഡല്‍ഹി: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് നടപടി.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഫീസ് ഒഴിവാക്കുകയാണെന്ന് കരടു വിജ്ഞാപനത്തില്‍ പറയുന്നു. ഇതില്‍ അഭിപ്രായമുള്ളവര്‍ മുപ്പതു ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണം. പൊതുജനങ്ങളില്‍നിന്നും ബന്ധപ്പെട്ട മറ്റുള്ളവരില്‍നിന്നുമുള്ള പ്രതികരണം കൂടി പരിഗണിച്ചാവും അന്തിമ വിജ്ഞാപനം ഇറക്കുക.

ഇ മൊബിലിറ്റി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story