TECHNOLOGY

ട്രാവൻകൂർ ടൈറ്റാനിയം ഇലക്ട്രിക് വാഹന ബാറ്ററി നിർമാണത്തിലേക്ക്

Newage News

30 May 2020

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് ഇലക്ട്രിക് വാഹന ബാറ്ററി നിർമാണത്തിലേക്ക്.  ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററി നിർമാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് സ്ഥാപനത്തിൽ നിർമിച്ചു. ഇതുപയോഗിച്ച് ഇ ബാറ്ററി നിർമാണത്തിനു കേരള ഡവലെപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി ചർച്ച നടക്കുകയാണ്.

ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിർമിക്കുന്നത്. ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം തനത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലിഥിയം ടൈറ്റനേറ്റ് വികസിപ്പിച്ചെടുത്തത്. തിരുവനന്തപരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ചെന്നൈയിലെ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ടൈറ്റാനിയത്തിന്റെ ഉൽപ്പന്നം ഗുണനിലവാരമുള്ളതാണെന്നു തെളിഞ്ഞു.

ലിഥിയം അയൺ ബാറ്ററികളിലെ പോസിറ്റീവ് ഇലക്ട്രോഡുകളിൽ കാർബണിനു പകരം ഉപയോഗിക്കുന്നതാണു ലിഥിയം ടൈറ്റനേറ്റ്. കാർബൺ ബാറ്ററികളെക്കാൾ 10 മുതൽ 20 മടങ്ങു വരെ ഈടുനിൽക്കുന്നതുമാണ് ലിഥിയം ടൈറ്റനേറ്റ് ഉപയോഗിക്കുന്ന ബാറ്ററികൾ. ഒപ്പം ചാർജ് ചെയ്യാൻ സമയവും കുറവുമതി. 

Content Highlights: Travancore Titanium To Build Electric Car Battery

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ