TECHNOLOGY

ട്രൂകോളറിന്റെ പുതിയ പ്രാദേശിക വീഡിയോ സൊലൂഷനുകള്‍ക്ക് 150 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കള്‍

Newage News

05 Feb 2021

ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ബ്രാന്‍ഡുകള്‍ക്ക് 30 ശതമാനം വരെ ക്ലിക്ക് ത്രൂ റേറ്റ് മെച്ചപ്പെടുത്താനായി

പ്രാദേശികഭാഷാ വിപണിയില്‍ നിന്ന് 145 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കള്‍

്ട്രൂകോളറിന്റെ ബ്രാന്‍ഡ് സൊലൂഷന്‍ പ്ലാറ്റ്ഫോം പ്രാദേശികഭാഷാ വിപണിയില്‍ മികച്ച വളര്‍ച്ച നല്‍കുന്നുവെന്ന പ്രഖ്യാപനവുമായി കമ്പനി. ഇന്ത്യയില്‍ ഉടനീളമുള്ള ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡിലും അധികം എന്‍ഗേജ്‌മെന്റ് നല്‍കാന്‍ ഈ പ്ലാറ്റ്ഫോമിന് കഴിയുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലുള്ള ട്രൂകോളറിന്റെ ശക്തമായ സാന്നിദ്ധ്യവും പ്രാദേശിക ഭാഷാ പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാനുള്ള ശേഷിയും മുതലാക്കി ബ്രാന്‍ഡുകള്‍ക്ക് അവരുടെ വിസിബിളിറ്റി വര്‍ദ്ധിപ്പിക്കാനും ഇന്ത്യയില്‍ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യാനും സാധിക്കുന്നു. ട്രൂകോളറിന്റെ പ്രോഗ്രമാറ്റിക് പ്ലാറ്റ്ഫോം ബ്രാന്‍ഡുകള്‍ക്ക് ഇന്നൊവേറ്റീവായ പരസ്യങ്ങള്‍ക്കുള്ള അവസരമൊരുക്കുന്നു. പ്രാദേശിക ഭാഷാ വിപണിയിലുള്ള 145 ദശലക്ഷം സജീവ ഉപയോക്താക്കള്‍ക്ക് സന്ദര്‍ഭോചിതമായ സന്ദേശങ്ങള്‍ നല്‍കാനായി ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത പരസ്യങ്ങളാണ് ഉപയോഗിക്കുക. ്്്1600 ഡയലെക്റ്റുകളിലായി 30-ലേറെ ഭാഷകള്‍ സംസാരിക്കുന്ന ഒരു ബില്യണിലേറെ ആളുകള്‍ ഉള്ള വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. മറ്റേതൊരു മാധ്യമവും പോലെ തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നവര്‍ക്ക് ഈ ജനവിഭാഗത്തെയും ബ്രാന്‍ഡ് റീച്ച് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമാണ്. ബ്രാന്‍ഡ് അവതരിപ്പിക്കാനും ഉല്‍പ്പന്നങ്ങള്‍ കാണിക്കാനും വില്‍പ്പന വര്‍ദ്ധിപ്പിക്കാനും വീഡിയോ പരസ്യങ്ങളാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. കുറഞ്ഞ കാലത്തിനിടെ തന്നെ പ്രാദേശിക വിപണിയില്‍ ഉയര്‍ന്ന എന്‍ഗേജ്‌മെന്റ് നേടാന്‍ ട്രൂകോളര്‍ വീഡിയോ സൊലൂഷന്‍സിന് സാധിച്ചിട്ടുണ്ട്. പരസ്യം ചെയ്യുന്നവര്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ എന്‍ഗേജ്‌മെന്റും ഇമോഷണല്‍ ഇംപാക്റ്റും സൃഷ്ടിക്കാന്‍ കഴിയുന്നതിനാല്‍ ഈ പ്ലാറ്റ്ഫോം പ്രിയപ്പെട്ടതാണ്.

്ട്രൂകോളറിന്റെ പ്രോഗ്രമാറ്റിക് പരസ്യം ചെയ്യല്‍ ബ്രാന്‍ഡുകള്‍ക്ക് ഒരുക്കി നല്‍കുന്നത് സുരക്ഷിതമായ പരിതസ്ഥിതിയാണ്. ഈ സംവിധാനത്തിന്റെ പ്രാഥമിക ശ്രദ്ധ അര്‍ത്ഥവത്തായ സ്വാധീനം സൃഷ്ടിക്കുക എന്നതിലും പാര്‍ട്ണര്‍ ക്യാമ്പെയ്‌നുകള്‍ സൃഷ്ടിക്കുക എന്നതിലുമാണ്. ജുവലറി, എഫ്എംസിജി ബ്രാന്‍ഡുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍, കണ്‍സ്ട്രക്ഷന്‍ ക്ലയന്റുകള്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലുള്ളവര്‍ പ്രാദേശിക പ്രേക്ഷക വിഭാഗങ്ങളിലേക്ക് എത്തിച്ചേരാനായി ട്രൂകോളര്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട്. ഈ ബ്രാന്‍ഡുകളെല്ലാം അവരുടെ പരസ്യങ്ങള്‍ പ്രമോട്ട് ചെയ്യാനായി (വീഡിയോ, ബാനര്‍ പരസ്യങ്ങള്‍) വിവിധ ഭാഷകളില്‍ ട്രൂകോളറിനെ പ്രയോജനപ്പെടുത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് 30 ശതമാനം മെച്ചപ്പെട്ട ക്ലിക്ക് ത്രൂ റേറ്റുകളാണ്. ഞങ്ങളുടെ പ്ലാറ്റ്ഫോം നിലവില്‍ ഹിന്ദി, തെലുങ്ക്, മലയാളം, പഞ്ചാബി, ഒഡിയ, കന്നഡ, തമിഴ്, ബംഗാളി, അസമീസ് ഭാഷകളില്‍ ക്രിയേറ്റീവുകള്‍ നല്‍കുന്നുണ്ട്. ്'ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റും പരസ്യം ചെയ്യലും മുഖ്യധാരയിലേക്ക് വരുമ്പോള്‍, പ്രാദേശിക വിപണികള്‍ക്കും ഭാഷകള്‍ക്കുമുള്ള പ്രാധാന്യം ബ്രാന്‍ഡുകള്‍ തിരിച്ചറിയുകയാണ്. ട്രൂകോളറിന്റെ 150 ദശലക്ഷം പ്രതിദിന ശരാശരി ഉപയോക്താക്കളെയും 2 ബില്യണ്‍ പ്രതിദിന ഇംപ്രഷനുകളെയും ഞങ്ങളുടെ ബ്രാന്‍ഡ് പാര്‍ട്ണര്‍മാര്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. പ്രേക്ഷകരുമായി ഏറ്റവും നന്നായി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നത് അവരുടെ ഭാഷയില്‍ അവരോട് സംവദിക്കുമ്പോഴാണ്' - ട്രൂകോളര്‍ ഗ്ലോബല്‍ ആഡ്സ് ബിസിനസ് വൈസ് പ്രസിഡന്റ് സാഗര്‍ മണിക്പുരെ പറഞ്ഞു. ്'പരസ്യം ചെയ്യുന്നവര്‍ക്ക് ശരിയായ ടാര്‍ഗറ്റ് പ്രേക്ഷകരിലേക്ക് (എന്‍ഡ് കസ്റ്റമര്‍, ബിസിനസ് ഉടമകള്‍) എത്തിച്ചേരാനുള്ള മികച്ച ഒരു മാധ്യമമാണ് ട്രൂകോളര്‍. ബ്രാന്‍ഡിന്/പ്രോഡക്റ്റിന് പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള മികച്ചൊരു നേട്ടമാണ് പ്രാദേശിക ഉള്ളടക്കം. കഴിഞ്ഞകാല ക്യാമ്പെയ്‌നിലൂടെ ലഭിച്ച ക്ലിക്ക് > വെബ്സൈറ്റ് വിസിറ്റര്‍ അനുപാതം മറ്റ് മാധ്യമ പ്ലാറ്റ്ഫോമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 209 ശതമാനം കൂടുതലാണ്' - ഓട്ടംഗ്രേ, ഹെഡ് മീഡിയാ സ്ട്രാറ്റജി ആന്‍ഡ് പ്ലാനിംഗ് ഹെഡ്, ദീപക് പി. പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ