STARTUP

ഏഷ്യയിലെ ഏറ്റവും വലിയ ഐടി സ്റ്റാർട്ടപ് സമ്മേളനം സെപ്റ്റംബറിൽ; ഹഡിൽ കേരളയുടെ രണ്ടാം പതിപ്പ് നടക്കുക തിരുവനന്തപുരത്ത്

07 May 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ ഐടി സ്റ്റാർട്ടപ്പുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ ഹഡിൽ കേരളയുടെ രണ്ടാം പതിപ്പിനു തലസ്ഥാനം വേദിയാകും. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന 'ഹഡിൽ കേരള-2019' സെപ്റ്റംബർ 27, 28 തീയതികളിൽ കോവളം ലീല റാവിസ് ബീച്ച് റിസോർട്ടിൽ നടത്തും. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ സഹകരണത്തോടെയാണു പരിപാടി. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഹഡിൽ ആദ്യ പതിപ്പിൽ 2000 സ്റ്റാർട്ടപ്പുകളും മുപ്പതോളം പ്രഭാഷകരും പങ്കെടുത്തിരുന്നു. സാങ്കേതിക മേഖലയിലെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, ബോട്ടുകളിലെ കൂട്ടായ്മകൾ, നിക്ഷേപകരുമായും ഈ മേഖലയിൽ സ്വാധീനമള്ള വ്യക്തികളുമായി ആശയവിനിമയം തുടങ്ങിയ പരിപാടികളുമുണ്ട്. വെബ്സൈറ്റ്: www.huddle.net.in



Related News


Special Story

വെഞ്ചര്‍ നിക്ഷേപത്തിന്റെ കഥയുമായി മറ്റൊരു മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടി; ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വേസ്പാരോയില്‍ പ്രൈം വെഞ്ചര്‍ പാര്‍ട്‌ണേഴ്‌സിന്റെ 9.7 കോടി നിക്ഷേപം
യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; സംരംഭം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങൾ, ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനം